പുലിമുരുകന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമെന്ന...

പുലിമുരുകന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

pulimurgan_poster

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ എത്തുന്നത്. ഉദയ്കൃഷ്‍ണ – സിബി കെ തോമസ് കൂട്ടുകെട്ടിലെ ഉദയ്കൃഷ്‍ണ സ്വതന്ത്ര്യ തിരക്കഥകൃത്താകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂ വൈശാഖാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


മോഹലാലിന് ഒപ്പം ചിത്രത്തിലെ  മറ്റു നാല് കഥാപാത്രങ്ങള്‍കൂടി ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ ഇടം പിടിക്കുന്നുണ്ട്.

ലാല്‍, തെലുങ്ക് നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാന്ദ് ദേശ്പാണ്ഡെ, തമിഴ് നടന്‍ കിഷോര്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ള മറ്റുതാരങ്ങള്‍.

ബാഹുബലിയില്‍ അടക്കം സംഘടനം ഒരുക്കിയ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍.