തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസ്

തിരുവനന്തപുരം: തൃക്കാക്കര സീറ്റിലേക്ക് പരിഗണിക്കുന്ന സിറ്റിങ് എംഎൽഎ ബെന്നി ബെഹനാനെ മാറ്റി മുൻ ഇടുക്കി എംപി പിടി തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ്...

തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസ്

pt-thomas

തിരുവനന്തപുരം: തൃക്കാക്കര സീറ്റിലേക്ക് പരിഗണിക്കുന്ന സിറ്റിങ് എംഎൽഎ ബെന്നി ബെഹനാനെ മാറ്റി മുൻ ഇടുക്കി എംപി പിടി തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയാക്കുമെന്ന് റിപ്പോർട്ട്.

ബെന്നി ബെഹനാനടക്കം ആരോപണ വിധേയരായവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഹൈ കമന്റ് ഈ വിഷയത്തില്‍ എടുക്കുന്ന നിലപാട് തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ട്ടിച്ചേക്കാം. തന്‍റെ വിശ്വസ്തനായ ബെഹനാന്‍റെ പേര് വെട്ടാൻ ഉമ്മൻചാണ്ടി സമ്മതിക്കുമോയെന്നതുംകാത്തിരുന്നുകാണേണ്ടതാണ്.  ആരോപണവിധേയരായ മന്ത്രിമാരടക്കം അഞ്ച് പേരിൽ നിന്ന് ഒരാളുടെ പേര് വെട്ടുന്നതിനോട് അദ്ദേഹം യോജിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.


ഗുരുതര വിവാദങ്ങളില്‍പെട്ടു കിടക്കുന്നവരെയും നാലില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി മത്സരിക്കുന്നവരെയും മാറ്റിനിര്‍ത്തി മെച്ചപ്പെട്ട പ്രതിച്ഛായയോടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയാല്‍ കോണ്‍ഗ്രസിന് സാധ്യത കൂടുമെന്നായിരുന്നു സുധീരന്‍െറ വാദം. മന്ത്രിമാരെ ഒരാളെപ്പോലും മാറ്റിനിര്‍ത്തിയാല്‍ തന്‍െറ മന്ത്രിസഭയോടുള്ള അവിശ്വാസ പ്രകടനമാകുമെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്ക്.

കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ കൂട്ടത്തോടെ സുധീരനെ എതിര്‍ക്കുകയും മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കുകയും ചെയ്തപ്പോള്‍, ജയപരാജയങ്ങളുടെ ഉത്തരവാദിത്തം ഹൈകമാന്‍ഡിനാകുമെന്ന സ്ഥിതി വന്നു. ഇനിയെല്ലാം ഹൈകമാന്റ് തീരുമാനിക്കും പോലെയെന്നാണ് സുധീരനും ഉമ്മന്‍ ചാണ്ടിയും ബെന്നി ബഹ്നനാനുമെല്ലാം പറയുന്നത്.

Read More >>