ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര

'ടൈംസ്‌'മാസിക പ്രതിവര്‍ഷം പുറത്തിറക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിവുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര....

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്ര

ri'ടൈംസ്‌'മാസിക പ്രതിവര്‍ഷം പുറത്തിറക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിവുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഓസ്കാര്‍ ജേതാവായ്‌ നടന്‍  ലിയനാര്‍ഡോ ഡി കാപ്രിയോ, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ലോകത്തെ നിലവിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനായ ഉസ്സൈന്‍ ബോള്‍ട്ട് തുടങ്ങിയവരുടെ ഒപ്പമാണ്പ്രിയങ്ക ഈ പട്ടികയില്‍ ഇടം  നേടിയത്.

ടൈംസ്‌ പട്ടികയില്‍ ഇടം നേടിയ വിവരം പ്രിയങ്ക തന്നെയാണ് ട്വിറ്റെര്‍ പേജിലൂടെ ആരാധകരുമായി പങ്ക് വെച്ചത്. 2 ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ ഇന്ത്യയില്‍ നേടിയിട്ടുള്ള പ്രിയങ്ക 'ക്വാണ്ടിക്കോ' എന്ന ഹിറ്റ്‌ പരമ്പരയിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചു.  'ബേവാച്ച്' എന്ന ഇംഗ്ലീഷ് സിനിമയില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക ഇപ്പോള്‍.


പ്രിയങ്ക ചോപ്രയെ കൂടാതെ ടെന്നീസ് താരം സാനിയ മിര്‍സ, റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റു ഇന്ത്യക്കാര്‍.