ഒബാമക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ചോപ്ര

അമേരിക്കന്‍ പ്രെസിഡന്റ്റ് ബാരക്ക് ഒബാമയുടെ അത്താഴ വിരുന്നിലെ  അതിഥികളുടെ ലിസ്റ്റില്‍ നടി പ്രിയങ്ക ചോപ്ര. ബാരക്ക് ഒബാമയും പത്നി മിഷേല്‍ ഒബാമയും...

ഒബാമക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ചോപ്ര

tyutyit

അമേരിക്കന്‍ പ്രെസിഡന്റ്റ് ബാരക്ക് ഒബാമയുടെ അത്താഴ വിരുന്നിലെ  അതിഥികളുടെ ലിസ്റ്റില്‍ നടി പ്രിയങ്ക ചോപ്ര. ബാരക്ക് ഒബാമയും പത്നി മിഷേല്‍ ഒബാമയും പ്രതിവര്‍ഷം നടത്താറുള്ള അത്താഴ വിരുന്നില്‍ പല പ്രമുഖരും ക്ഷണിക്കപ്പെടാറുണ്ട്.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ 'ക്വാന്‍ടിക്കോ'യിലെ മികച്ച പ്രകടനത്തിലൂടെ ഹോളിവുഡിലും വേരുറപ്പിച്ച പ്രിയങ്ക ഇപ്പോള്‍ 'ബേവാച്ച്' എന്ന ചിത്രത്തില്‍ നായികയാകാന്‍ തയ്യാറെടുക്കുകയാണ്. വൈറ്റ് ഹൗസില്‍ ഒബാമ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കുന്ന വിവരം പ്രിയങ്ക തന്നെയാണ് തന്റെ ട്വിറ്റെര്‍ പേജിലൂടെ ലോകത്തെ അറിയിച്ചത്. കൊമേഡിയന്‍ ലാറി വില്മോര്‍ ആണ് വിരുന്നിനു ആതിഥ്യം വഹിക്കുന്നത്.

ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്, അദ്ദേഹത്തിന്റെ ഭാര്യയും മാദ്ധ്യമ പ്രവര്‍ത്തകയുമായ ജാഡാ പിങ്കറ്റ് സ്മിത്ത്, നിര്‍മ്മാതാവ് ഷോണ്ട റായിമ്സ് തുടങ്ങിയവരാണ് പ്രിയങ്കയോടൊപ്പം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട മറ്റു പ്രമുഖര്‍.

Read More >>