പരവൂര്‍ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനം നടക്കുന്ന വേളയിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍

പരവൂര്‍ ദുരന്തം നടന്ന വേളയില്‍ സംഭവ സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. ഒരു...

പരവൂര്‍ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനം നടക്കുന്ന വേളയിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍

india-fire-temple

പരവൂര്‍ ദുരന്തം നടന്ന വേളയില്‍ സംഭവ സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് താനുമായി ആശയവിനിമയം നടത്തിയിരുന്നു. ആ സമയത്താണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്തുന്നത് എതിര്‍ത്തതെന്ന് ഡി.ജി.പി പറഞ്ഞു.

പ്രധാനമന്ത്രി അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു താന്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനകാര്യം തീരുമാനിച്ചുറപ്പിച്ചതോടെ താന്‍ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Read More >>