വിശുദ്ധ കുടുംബ ജീവിതത്തിനായി പോപ്പ് ഫ്രാൻസിസിന്റെ നിർദ്ദേശങ്ങള്‍

വിശുദ്ധ കുടുംബ ജീവിതത്തിനായി സഭയുടെ മാർഗനിർദ്ദേശങ്ങള്‍ പോപ്പ് ഫ്രാൻസിസ് പ്രകാശനം ചെയ്തു. സഭയിലെ ബിഷപ്പുമാരുമായി രണ്ടു വർഷത്തിലധികം നടത്തിയ...

വിശുദ്ധ കുടുംബ ജീവിതത്തിനായി പോപ്പ് ഫ്രാൻസിസിന്റെ നിർദ്ദേശങ്ങള്‍

Pope-Francis-

വിശുദ്ധ കുടുംബ ജീവിതത്തിനായി സഭയുടെ മാർഗനിർദ്ദേശങ്ങള്‍ പോപ്പ് ഫ്രാൻസിസ് പ്രകാശനം ചെയ്തു. സഭയിലെ ബിഷപ്പുമാരുമായി രണ്ടു വർഷത്തിലധികം നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് മാർഗ്ഗ നിർദ്ദേശം തയ്യാറാക്കിയിട്ടുള്ളത്.

സ്വവർഗരതിയ്ക്ക്, വിവാഹത്തിന്റെ തുല്യത നൽകുന്നതിനെ പോപ്പ് നിഷധമായി ഇതില്‍ എതിർക്കുന്നു. ഭിന്ന ലിംഗക്കാർക്ക് വിവാഹത്തിന് മറ്റുള്ളവര്‍ക്ക് സമമായ അംഗീകാരം നൽകുവാൻ ബൈബിൾ പ്രകാരം യാതോരു അടിസ്ഥാനവും കാണുന്നില്ല. വിവാഹവും,കുട്ടികളും എന്നതിന് മാത്രമേ വിശുദ്ധത കൽപ്പിക്കുവാൻ കഴിയുകയുള്ളൂ.


സഭയുടെ ഈ നിലപാടുകളിൽ പുനർചിന്തനം ആവശ്യപ്പെടുന്ന ബാഹട ശക്തികളെയും പോപ്പ് വിമർശിക്കുന്നു. അവ ഒരിക്കലും അംഗീകരിക്കുവാൻ കഴിയുന്നതല്ല. ദരിദ്യ രാജ്യങ്ങളിലേക്ക് സാമ്പത്തികസഹായം എത്തിക്കുവാനാണ് ഇക്കൂട്ടർ ശ്രദ്ധിക്കേണ്ടത്.

ഭിന്നലിംഗക്കാരുടെ കുടുംബാംഗങ്ങളോട് പോപ്പ് സഹതാപം പ്രകടിപ്പിച്ചു. മാതാപിതാക്കൻമാർക്കും, മക്കൾക്കും പ്രയാസമുള്ള സാഹചര്യമാണത്. ഭിന്ന ലിംഗക്കാരോടുള്ള ചെറിയ വിവേചനങ്ങൾ പോലും സഭകൾ ഒഴിവാക്കണം.

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന 'ലിവിംഗ് ടുഗെതർ' സമ്പ്രദായത്തിലും പോപ്പ് നിലപാട് വ്യക്തമാക്കി. അവരെ ക്ഷമയോടും, വിവേകത്തോടും കൂടി വിവാഹത്തിലേക്ക് നയിക്കണം. സഭയുടെ ഭാഗമാണ് അവരും എന്ന തോന്നൽ സൃഷ്ടിക്കുവാൻ സാധിക്കണം. ഇതൊന്നും വിശ്വാസത്തിൻെ ബലഹതെയായി കാണേണ്ടതില്ല, അനുകമ്പയുടെ ലക്ഷണങ്ങളായി ഉൾകൊള്ളുകയാണ് വേണ്ടത്. ഓരോ വിഷയങ്ങളും വ്യത്യസ്തമാണെന്നിരിക്കെ, വൈദികരുടെ വീക്ഷണങ്ങളും അടിസ്ഥാനമുള്ളതായിരിക്കണം.

'പ്ലീസ്', 'സോറി', 'താങ്ക് യൂ' പറയുന്ന ഒരു തലമുറയാണ് ഇനി നമ്മുക്ക് ആവശ്യം. തെറ്റ് ചെയ്യുന്ന ബാല്യങ്ങളെ ശിക്ഷണം നൽകി വളർത്തണം. മൂല്യങ്ങളില്ലാത്ത ടെലിവിഷൻ പരിപാടികളാണ് ശാഠ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നിർബന്ധങ്ങൾ അംഗീകരിക്കുവാൻ മാതാപിതാക്കൻമാർ തുനിയരുത്.

സഭ വിമർശനങ്ങൾക്ക് അതീതമല്ലെന്നും പോപ്പ് പറയുന്നു. സ്വയം വിമർശനങ്ങളും സഭയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നു എന്നും തിരിച്ചറിയണം.

Read More >>