പോപ്‌ ഗായകന്‍ പ്രിന്‍സ് അന്തരിച്ചു

പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ്‌ (57) അന്തരിച്ചു. അമേരിക്കയില്‍ മിനസോട്ടയിലുള്ള തന്റെ വസതിയില്‍ അദ്ദേഹത്തെ  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

പോപ്‌ ഗായകന്‍ പ്രിന്‍സ് അന്തരിച്ചു

prince

പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ്‌ (57) അന്തരിച്ചു. അമേരിക്കയില്‍ മിനസോട്ടയിലുള്ള തന്റെ വസതിയില്‍ അദ്ദേഹത്തെ  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

1958-ല അമേരിക്കയില്‍ മിനസോട്ടയില്‍ ജനിച്ച പ്രിന്‍സിന്റെ മാതാപിതാക്കളും സംഗീതജ്ഞരായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ മൂലം അദ്ദേഹത്തിന്റെ ബാല്യകാലം ദുരിതപൂര്‍ണ്ണമായിരുന്നു എന്നദ്ദേഹം പില്‍ക്കാലത്ത്‌ വെളിപ്പെടുത്തുകയുണ്ടായി. 1978-ല്‍ തന്റെ ഇരുപതാം വയസ്സില്‍ 'ഫോര്‍യു' എന്നാ ആല്‍ബത്തിലൂടെ പ്രിന്‍സ് സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെയും വേറിട്ട ആലാപന ശൈലിയിലൂടെയും വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ അദ്ദേഹത്തിനുസാധിച്ചു. പ്രിന്‍സിന്റെ  രൂപവും വസ്ത്രധാരണ രീതിയും ഒക്കെ യുവാക്കളില്‍ ഒരു തരംഗമായി മാറി.


'പര്‍പ്പിള്‍ റൈന്‍' , ഗ്രാഫിറ്റി ബ്രിഡ്ജ്' , '1999', 'ബ്ലാക്ക് ആല്‍ബം' , വെന്‍ ഡോവ്സ് ക്രൈ' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ആല്‍ബങ്ങള്‍. അദ്ദേഹത്തിന്റെ പല ആല്‍ബങ്ങളും 1൦൦ മില്ല്യന്‍ കോപ്പികളോളം വിറ്റഴിഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹം അഭിനയിച്ച 'പര്‍പ്പിള്‍ റൈന്‍' എന്ന ചിത്രത്തിലെ സംഗീതത്തിനു 1985-ലെ ഓസ്കാര്‍ പുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി.