ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പലർക്കും വീടും കാറുമില്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പലർക്കും വീടും കാറുമില്ല. തിരുവഞ്ചൂർ രാധാക്യഷ്ണന് കോട്ടയത്ത് 18 സെന്റ് സ്ഥലവും 2900 സ്ക്വയർ ഫീറ്റ്...

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പലർക്കും വീടും കാറുമില്

Oommen-Chandy


തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പലർക്കും വീടും കാറുമില്ല. തിരുവഞ്ചൂർ രാധാക്യഷ്ണന് കോട്ടയത്ത് 18 സെന്റ് സ്ഥലവും 2900 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടും ,വില കാണിച്ചത് ആകെ  ഒന്നര ലക്ഷം രൂപ.


പൂജ്യം ബാലൻസിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നിരിക്കെ രണ്ട് മന്ത്രിമാർക്ക് അതിന് കൂടി വഴിയില്ലാതെ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്തവരാണ് . 2015 -16 സാമ്പത്തിക വർഷം സർക്കാറിലേക്ക് സമർപ്പിച്ച കണക്കിലാണ് നിലവിലെ സ്ഥാനാർത്ഥികളായ മന്ത്രിമാരുടെ സ്വത്തു വിവരമുള്ളത്.


പി.കെ ജയലക്ഷ്മി , ഷിബു ബേബി ജോൺ , കെ.പി മോഹനൻ എന്നിവർക്ക് സ്വന്തം പേരിൽ വീടില്ല .കെ .ബാബു , ഇബ്രാഹിം കുഞ്ഞ് , അടൂർ പ്രകാശ് , എം.കെ മുനീർ , പി.കെ ജയലക്ഷ്മി ,മഞ്ഞളാംകുഴി അലി എന്നിവർക്ക് കാറില്ല .പി.കെ ജയലക്ഷ്മിക്കും അടൂർ പ്രകാശിനും ബാങ്ക് അക്കൗണ്ട് പോലുമില്ല . തിരുവഞ്ചൂർ രാധാക്യഷ്ണന് കോട്ടയത്ത് 18 സെന്റ് സ്ഥലവും 2900 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടുമുണ്ട് .ഇതിന് ആകെ ഒന്നര ലക്ഷം രൂപയെ വില കാണിച്ചിട്ടുള്ളു.


ബാങ്ക് അക്കൗണ്ടുകളുടേയും നിക്ഷേപത്തിന്റേയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയും ,ഷിബു ബേബി ജോണുമാണ് .മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്  സ്വന്തം പേരിൽ മലപ്പുറം ജില്ലയിൽ പല ഭാഗത്തായി 14 ഏക്കർ 18 സെന്റ് ഭൂമിയുമുണ്ട് . കൂടാതെ ലോഡ്ജും 950 , 3400 സ്ക്വയർ ഫീറ്റ് വീതമുള്ള കെട്ടിടങ്ങളുണ്ട് .6 ,66708 രൂപയുടെ നിക്ഷേപവും ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ 19 43949 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ ഒന്നരക്കോടിയുടെ ബാങ്ക് നിക്ഷേപവും കാറും ആറു ലക്ഷം രൂപയുടെ പോളിസിയും കൈവശം 850 ഗ്രാം സ്വർണ്ണവുമുണ്ട് . കുഞ്ഞാലിക്കുട്ടിക്ക് ആറു ലക്ഷം രൂപയുടെ വിവിധ പോളിസികളും മാരുതി സെൻകാറുമുണ്ട്.


മന്ത്രി ഷിബു ബേബി ജോണിനും ഭാര്യക്കും കൂടി അഞ്ചുകോടി രൂപയോളം നിക്ഷേപമുണ്ട്. പത്തോളം കമ്പനികളിലെ ഓഹരികളായും ബാങ്കിലെ നിക്ഷേപവുമാണ് ഈ തുക .മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി ഭൂമിയില്ല .വിവിധ ബാങ്കുകളിലായി 32  ,999 രൂപയുടെ നിക്ഷേപവും 9600 രൂപയുടെ ഓഹരികളും 38 ഗ്രാം സ്വർണ്ണവുമുണ്ട് . ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിൽ തിരുവനന്തപുരത്ത് പതിമൂന്നര സെന്റ് സ്ഥലവും 37 പവൻ സ്വർണ്ണവും സ്വഫ്റ്റ് കാറുമുണ്ട്. 21 .52 ലക്ഷം രൂപ വിവിധ ബാങ്കുകളിൽ നിക്ഷേപവും 18.69 ലക്ഷം രൂപയുടെ കടവുമുണ്ട്. മകൻ ചാണ്ടി ഉമ്മന്റെ പേരിൽ 21 26472 രൂപ നിക്ഷേപവും 7.35 ലക്ഷം രൂപ ബാധ്യതയുമുണ്ട് .മന്ത്രി ജയലക്ഷ്മിക്ക് വയനാട്ടിൽ രണ്ടേക്കർ സ്ഥലവും 20 പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷത്തിന്റെ ആർ ഡി നിക്ഷേപവുമുണ്ട് .


മന്ത്രി മോഹനന് സ്വത്തായി നാലു ഏക്കറോളം സ്ഥലവും അഞ്ച് പശുക്കളുമുണ്ട് .മക്കളുടെ പേരിൽ ഏഴ് ലക്ഷത്തിന്റെ വിദ്യഭ്യാസ വായ്പ എടുത്തിട്ടുണ്ട്.


ലീഗ് മന്ത്രി മഞ്ഞളാംകുഴി അലിക്ക് കൈരളി ചാനലിൽ അഞ്ചു ലക്ഷത്തിന്റെ ഓഹരിയും ഇ എം  എസ് ആശുപത്രിയിൽ പതിനായിരം രൂപയുടെ ഷെയറുമുണ്ട്. മന്ത്രി മുനീറിന് ഇന്ത്യ വിഷനിൽ ആറു ലക്ഷം രൂപയുടെ ഓഹരി കാണിച്ചിട്ടുണ്ട .