ബംഗാള്‍, അസം തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നു

കൊൽക്കത്ത/ഗുവാഹത്തി:  നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ ബംഗാളിലും അസമിലും പോളിങ് തുടരുന്നു. അസമിലെ മുഖ്യമന്ത്രി തരുൺ ഗൊഗോയ്, ബിജെപിയുടെ...

ബംഗാള്‍, അസം തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നുkerala-ele

കൊൽക്കത്ത/ഗുവാഹത്തി:  നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ ബംഗാളിലും അസമിലും പോളിങ് തുടരുന്നു. അസമിലെ മുഖ്യമന്ത്രി തരുൺ ഗൊഗോയ്, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സർബാനന്ദ സോനോവാൾ എന്നിവരുടെ മണ്ഡലങ്ങൾ ഒന്നാംഘട്ടത്തിൽ വിധിയെഴുതും.

കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 45 ദിവസം നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കാണ് ഇതോടെ തുടക്കമാകുന്നത്.

ബംഗാളിൽ നക്സൽ ബാധിത പ്രദേശങ്ങളായ മൂന്നു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. സായുധസേനകൾ, എയർ ആംബുലൻസ് തുടങ്ങി വൻ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 13 മണ്ഡലങ്ങൾ അതീവ സുരക്ഷാ പ്രശ്നങ്ങളുള്ളതാണ്. ഇവിടെ വൈകിട്ട് നാലുമണി വരെയേ പോളിങ് ഉള്ളൂ. തൃണമൂൽ കോൺഗ്രസ് X സിപിഎം – കോൺഗ്രസ് സഖ്യം X ബിജെപി ത്രികോണ മൽസരമാണ് മിക്ക മണ്ഡലങ്ങളിലും.

അസമിൽ 40,000 സുരക്ഷാഭടന്മാരെ സുരക്ഷാജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപി – എജിപി സഖ്യവും നേ‍ർക്കുനേർ പോരാട്ടമാണ് 65 മണ്ഡലങ്ങളിൽ. 27 ഇടത്ത് എഐയുഡിഎഫും മൽസരിക്കുന്നു. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിനായി വൻ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിൽ അസമിൽ നടന്നത്.

Story by