മലബാര്‍ മേഖലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ഇനി 17 ദിവസം മാത്രം ശേഷിക്കേ മലബാര്‍ മേഖലയില്‍ പോലീസ് അതീവ സുരക്ഷയൊരുക്കുന്നു.നിര്‍ണായക മേഖലയെന്ന് പോലീസ് കണ്ടെത്തിയ മേഖലകളി...

മലബാര്‍ മേഖലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി

police-traffic

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ഇനി 17 ദിവസം മാത്രം ശേഷിക്കേ മലബാര്‍ മേഖലയില്‍ പോലീസ് അതീവ സുരക്ഷയൊരുക്കുന്നു.

നിര്‍ണായക മേഖലയെന്ന് പോലീസ് കണ്ടെത്തിയ മേഖലകളിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് പോലീസ് പ്രത്യേക നിരീക്ഷണം. ആക്രമണം, ബോംബ് സ്‌ഫോടനം തുടങ്ങിയവയുണ്ടാകുമെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് നല്‍കിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. പലയിടത്തും അനധിക്യതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായി പോലീസ് സംശയക്കുന്നുണ്ട്.


പടക്ക നിര്‍മ്മാണത്തിനിടെ മലബാര്‍ മേഖലയില്‍ ചില രാഷട്രീയ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും പോലീസ് അതീവ ജാഗ്രതയിലാണ് നിരീക്ഷിച്ചിട്ടുള്ളത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് പലയിടത്ത് നിന്നും വന്‍തോതില്‍ അനധിക്യത സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പിടിച്ചതിലുമധികം ഒളിപ്പിച്ചിരിക്കാമെന്നതാണ് പോലീസ് സംശയം.

നേരത്തെ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു വച്ച് കേസില്‍ പെട്ടവരും സ്‌ഫോടന സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളും പൊലീസിന്റെ പ്ര്യത്യേക നിരീക്ഷണത്തിലാണ്.

Read More >>