പാകിസ്ഥാനിലെ ധനികരായ രാഷ്ട്രീയ നേതാക്കളില്‍ നവാസ് ഷരീഫ് ഒന്നാമത്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നവാസ് ഷരീഫും. 2 ബില്യണ്‍ ഡോളറാണ് ഷരീഫിന്റെ ആസ്തി. നാല്...

പാകിസ്ഥാനിലെ ധനികരായ രാഷ്ട്രീയ നേതാക്കളില്‍ നവാസ് ഷരീഫ് ഒന്നാമത്

Nawaz-Sharif

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നവാസ് ഷരീഫും. 2 ബില്യണ്‍ ഡോളറാണ് ഷരീഫിന്റെ ആസ്തി. നാല് വര്‍ഷത്തിനുള്ളില്‍ നവാസ് ഷരീഫിന്റെ ആസ്തിയില്‍ ഒരു ബില്യണിന്റെ വര്‍ധനവാണുണ്ടായത്.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, വിദേശത്ത് ഷരീഫിന് യാതൊരു ആസ്തിയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 ല്‍ നവാസ് ഷരീഫിന്റെ ആസ്തി 166 മില്യണ്‍ ആയിരുന്നെങ്കില്‍ നാല് വര്‍ഷം കൊണ്ട് ഇത് 2 ബില്യണായി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ കോടിപതികളില്‍ ഒരാളാണ് നവാസ് ഷരീഫ്.


പാക് പെട്രോളിയം മന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസി, ഖൈബര്‍ പക്തുന്‍ക്വ, നിയമമന്ത്രി ഖയാല്‍ സമാന്‍ എന്നിവരാണ് മറ്റ് കോടിപതികള്‍.

രണ്ട് മെഴ്‌സിഡസ് കാറുകളും ഒരു ടൊയോട്ട ലാന്റ് ക്രൂയിസറുമാണ് നവാസ് ഷരീഫിന്റെ വാഹനങ്ങള്‍. അതേസമയം, ലാന്റ് ക്രൂയിസര്‍ പാരിതോഷികമായി ലഭിച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ആരില്‍ നിന്നാണ് പാരിതോഷികം ലഭിച്ചതെന്നത് വെളിപ്പെടുത്തുന്നില്ല.

ഷരീഫിന്റെ ഭാര്യ കുല്‍സും നവാസിന്റെ പേരില്‍ അബോട്ടാബാദില്‍ 80 മില്യണ്‍ വിലമതിക്കുന്ന ഭൂമിയുണ്ട്. 100 മില്യണ്‍ വിലമതിക്കുന്ന ബംഗ്ലാവ്, കുടുംബ ബിസിനസില്‍ പങ്കാളിത്തം എന്നിവയും കുല്‍സും നവാസിന്റെ പേരിലുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ പനാമ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഷരീഫിന്റെ മൂന്ന് മക്കളുടെ പേരുകളും ഉണ്ടായിരുന്നു.

Read More >>