പിസയിലും ബര്‍ഗറിലും അടങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക്കില്‍ ചേര്‍ക്കുന്ന രാസവസ്തു

പിസ , ബര്‍ഗര്‍ തുടങ്ങിയ 'ജങ്ക്' ഫുഡ് ഇന്നത്തെ യുവാക്കളുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവ ശരീരത്തിലെ കാലറികളുടെ അളവ് കൂട്ടുകയും...

പിസയിലും ബര്‍ഗറിലും അടങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക്കില്‍ ചേര്‍ക്കുന്ന രാസവസ്തു

pizza

പിസ , ബര്‍ഗര്‍ തുടങ്ങിയ 'ജങ്ക്' ഫുഡ് ഇന്നത്തെ യുവാക്കളുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവ ശരീരത്തിലെ കാലറികളുടെ അളവ് കൂട്ടുകയും ശാരീരിക ക്ഷമത കുറക്കുകയും ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയമായിട്ടുകൂടി ഇവയുടെ ജനപ്രീതിക്ക് ഒട്ടും കുറവില്ല.

എന്നാല്‍ കാലറികളുടെ അളവ് കൂടുന്നത് മാത്രമല്ല ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളുടെ ദൂശ്യവശം. അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍' ശാസ്ത്രഞ്ജര്‍ നടത്തിയ പഠനങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പ്ലാസ്റ്റിക്‌, സോപ്പ് തുടങ്ങിയ വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുവായ 'താലൈറ്റ്' ആണ് പിസയിലും ബര്‍ഗരിലും അടങ്ങിയിരിക്കുന്നത് എന്നാണ് ഗവേഷകര്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്ന വിവരം.


പ്ലാസ്റ്റിക്‌ മൃദുവാക്കാന്‍ വ്യാവസായികമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് 'താലൈറ്റ്'. ഇവ കുട്ടികളിലും മുതിര്‍ന്നവരിലും അലര്‍ജി രോഗങ്ങളും മറ്റു പല മാരക  അസുഖങ്ങള്‍ക്കും കാരണമാകുന്നു.

ഭക്ഷണപ്രിയരില്‍ ആശങ്ക സൃഷ്ടിക്കാനല്ല മറിച്ച് ജനങ്ങളില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങലെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കാനും അവരെ ജാഗരൂകരാക്കാനുമാണ് ഗവേഷണഫലം പുറത്തുവിടുന്നത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.