പരവൂര്‍ ദുരന്തം: 'ഇല്ലാത്ത' അനുമതി' നേടിക്കൊടുത്തത് പീതാംബര കുറുപ്പ്?

പരവൂര്‍ : കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ജില്ല ഭരണകൂടം നിരോധിച്ചിട്ടും...

പരവൂര്‍ ദുരന്തം:

pithambara-kurup

പരവൂര്‍ : കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ജില്ല ഭരണകൂടം നിരോധിച്ചിട്ടും വെടിക്കെട്ട് എങ്ങനെ നടന്നുവെന്നതിനെ കുറിച്ചുള്ള പുകമറ മാറുന്നു.

നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ പങ്കജാക്ഷിയും മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരു വരെ പരാമര്‍ശിച്ചാണ് പങ്കജാക്ഷിയുടെ ആരോപണം. കമ്പമത്സരമല്ല വെടിക്കെട്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ പീതാംബരക്കുറുപ്പാണ് ശ്രമിച്ചത്. കമ്പമത്സരം നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നു കളക്ടര്‍ തന്നോടു പറഞ്ഞിരുന്നു. മത്സരം നടത്തുന്നതിന് കളക്ടര്‍ അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ കമ്മിറ്റിക്കാരെല്ലാം ഒളിവിലാണ്.


വെടിക്കെട്ട് എന്നാണ് പറഞ്ഞിരുന്നത്. മത്സരക്കമ്പം എന്നു പറഞ്ഞിരുന്നില്ല. പിന്നീട് അച്ചടിച്ച നോട്ടീസില്‍ മാത്രമാണ് മത്സരക്കമ്പം എന്നു പറയുന്നതെന്നും പങ്കജാക്ഷി പറഞ്ഞു. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പ മത്സരം നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് പങ്കജാക്ഷി കളക്ടറെ സമീപിച്ചത്. ഇതേത്തുടർന്നു പങ്കജാക്ഷിയെ ഉത്സവക്കമ്മിറ്റിക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെ രാത്രി പുറ്റിങ്ങൽ ക്ഷേത്രത്തിൽ മത്സര കമ്പം ആരംഭിച്ചത് കോൺഗ്രസ് നേതാവ് എൻ.പീതാംബര കുറുപ്പിന് നന്ദി പറഞ്ഞു കൊണ്ടാണെന്നു ചില പ്രദേശ വാസികളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കളക്ടർ നിഷേധിച്ച മത്സരകമ്പം നടത്താൻ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് നന്ദി പറഞ്ഞത് എന്നും ദൃക്സാക്ഷികളെ ഉദ്ദരിച്ച്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അപകടം നടന്നതിനു തൊട്ടു പിന്നാലെ, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പം നടത്താന്‍ അനുമതിയില്ലായിരുന്നുവെന്ന ജില്ല കളക്ടറുടെ പ്രസ്താവന പുറത്തുവന്നതോട് കൂടിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ക്ഷേത്രത്തില്‍ മത്സര കമ്പം നടത്തണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലയെന്ന്‍ ജില്ല ഭരണകൂടം നിലപാട് എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ സ്വാധീനം ഉപയോഗിച്ച് മുന്‍ ലോകസഭ എംപികൂടിയായ പിതാംബാരകുറുപ്പ് ക്ഷേത്രത്തില്‍ മത്സര കമ്പം നടത്താനുള്ള അനുവാദം നേടിയെടുത്തത്.