പിണറായിക്ക് വിഎസിന്‍റെ മുന്നറിയിപ്പ്

കൊല്ലം:ഇടതുനേതാക്കൾ അഭിപ്രായ പ്രകടനം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ...

പിണറായിക്ക് വിഎസിന്‍റെ മുന്നറിയിപ്പ്

20-pinarayi-vs

കൊല്ലം:ഇടതുനേതാക്കൾ അഭിപ്രായ പ്രകടനം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ഉപദേശ രൂപത്തിൽ വിഎസിന്റെ കുറിപ്പ്. എന്നാൽ വിഎസിന്റെ പരാമർശം തന്നെ ഉദ്ദേശിച്ചല്ലെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ഇത് എല്ലാവർക്കുമുള്ള ഉപദേശമാണെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നുവെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പിണറായി വിജയന്‍ രംഗത്ത് വന്നിരിന്നു.


വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് താന്‍ഒരിടത്തും പറഞ്ഞിട്ടില്ലയെന്ന്‍ പറഞ്ഞ പിണറായി  മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇത്തരം ശ്രമം നടക്കുന്നതിനെ പണ്ട് താനൊരു പദം കൊണ്ട് വിശേഷിപ്പിച്ചിരുന്നെന്നും പിണറായി പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിഎസ് പറഞ്ഞു.

'നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതി. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.ഇങ്ങനെ ഇവിടെ കുറിക്കാന്‍ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയതായി നിറയെ വാര്‍ത്തകള്‍ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്‍റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ, വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്. ഇതുകാരണം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് വരെ യു.ഡി.എഫിന്‍റെയും, ബി.ജെ.പിയുടെയും നേതാക്കള്‍ തുരുതുരാ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഫ്ലെക്സില്‍ മാത്രം ഒന്നിച്ചിരിക്കുന്നവരാണെന്ന് ചില രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതായും കണ്ടു." വിഎസ് തന്‍റെ പോസ്റ്റില്‍ പറയുന്നു.