പരവൂര്‍ ദുരന്തം: സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി

പരവൂരില്‍ വന്‍ ദുരന്തമായി മാറിയ വെടിക്കെട്ട് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കിയെന്ന് സിപിഐ(എം)പോളിറ്റ്...

പരവൂര്‍ ദുരന്തം: സര്‍ക്കാരിനെ വിമര്‍ശിച്ച്   പിണറായി

pinarayi-vijayan

പരവൂരില്‍ വന്‍ ദുരന്തമായി മാറിയ വെടിക്കെട്ട് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കിയെന്ന് സിപിഐ(എം)പോളിറ്റ് ബ്യൂറോഅംഗം പിണറായി വിജയന്‍ ആരോപിച്ചു.

പരവൂരില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ  ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും  ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ദുരന്തിന്റെ മൂല കാരണമെന്നും പിണറായി ആരോപിച്ചു. 113 പേരുടെ മരണത്തിന് വഴിവച്ച ഈ ദുരന്തത്തിന് കാരണമായ ആഭ്യന്തര മന്ത്രി ഇനി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ കുറ്റകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് എതിരെയാണ് കോടതി വിമര്‍ശം. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും പിണറായി പറഞ്ഞു.