മദ്യനിരോധനത്തിനെതിരെ പിണറായി; അനുകൂലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനിരോധനത്തിനെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യനിരോധനം ഭവിഷ്യത്തുകളുണ്ടാക്കുമെന്നും പിണറായി വിജയന്‍...

മദ്യനിരോധനത്തിനെതിരെ പിണറായി; അനുകൂലിച്ച് മുഖ്യമന്ത്രി

pinarayi-vijayanതിരുവനന്തപുരം: മദ്യനിരോധനത്തിനെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യനിരോധനം ഭവിഷ്യത്തുകളുണ്ടാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

യുഡിഎഫ് ചാരായ നിരോധം കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ പുനസ്ഥാപിച്ചില്ല. മദ്യ നിരോധനം പ്രായോഗികമല്ലെന്ന് പറഞ്ഞ പിണറായി മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സിപിഐ(എം)ന്റെ നയമെന്നും വ്യക്തമാക്കി.

അതേസമയം, പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. മദ്യ കച്ചവടക്കാരുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നതെന്ന് ടിഎന്‍ പ്രതാപന്‍ ആരോപിച്ചു.

എന്നാല്‍, മദ്യനയത്തില്‍ വരുത്തിയ മാറ്റം യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ച മാത്രമാണെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചും മദ്യം വര്‍ജ്ജിച്ചും ബോധവല്‍ക്കരണം നടത്തിയും സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിലേക്ക് കേരളത്തെ മെല്ലെ അടുപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Read More >>