പിണറായിക്ക് വേണ്ടി വിഎസ് മാറികൊടുക്കണമെന്ന് ശാരദ ടീച്ചര്‍

കണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വരുന്നത് കാണാനാണ്  തനിക്ക് താല്‍പര്യമെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ...

പിണറായിക്ക് വേണ്ടി വിഎസ് മാറികൊടുക്കണമെന്ന് ശാരദ ടീച്ചര്‍vs-pinarayi

കണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വരുന്നത് കാണാനാണ്  തനിക്ക് താല്‍പര്യമെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍.

പിണറായിക്കു വേണ്ടി വി.എസ് അച്യുതാനന്ദന്‍ മാറിക്കൊടുക്കുണമെന്നും  പിണറായി മുഖ്യമന്ത്രിയായാല്‍ താന്‍ വീണ്ടും ക്ലിഫ് ഹൗസില്‍ വരുമെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ശാരദ ടീച്ചറെ വീട്ടിലെത്തി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. പിണറായി മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശാരദ ടീച്ചര്‍ മനസ്സ് തുറന്നത്.

നായനാര്‍ അധികാരം ഒഴിഞ്ഞശേഷം താന്‍ പിന്നീട് ക്ലിഫ് ഹൗസില്‍ വന്നിട്ടില്ലെന്നു പറഞ്ഞ ടീച്ചര്‍ ഉടന്‍ തന്നെ  ക്ലിഫ് സന്ദര്‍ശിക്കാന്‍ കഴിയുമെന്ന്പ്രത്യാശ പ്രകടിപ്പിച്ചു.