വിഎസിന് വോട്ട് ചോദിച്ച് പിണറായി ഇന്ന് മലമ്പുഴയില്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് തേടി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് മലമ്പുഴയില്‍ എത്തും. രാവിലെ മുതല്‍...

വിഎസിന് വോട്ട് ചോദിച്ച് പിണറായി ഇന്ന് മലമ്പുഴയില്‍pinarayi-vijayan

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് തേടി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് മലമ്പുഴയില്‍ എത്തും. രാവിലെ മുതല്‍ പാലക്കാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ വൈകിട്ടാണ് മലമ്പുഴ മണ്ഡലത്തിലെ പുതു പരിയാരത്ത് പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തിലെ പൊതുയോഗത്തില്‍ വി.എസ്സ് പങ്കെടുക്കുന്നില്ല.

മലമ്പുഴയില്‍ നാലാം അങ്കത്തിനിറങ്ങുന്ന വിഎസിന് വോട്ട് അഭ്യര്‍ത്ഥിച്ച് പിണറായി എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. നേരത്തെ വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സമ്മേളനത്തിന് മുന്‍പുള്ള പ്രമേയം നില്‍നില്‍ക്കുന്നുണ്ട് എന്ന് പിണറായി പറഞ്ഞത് വിവാദമായിരുന്നു. താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് വിഎസിന്റെ അഭിമുഖ വിവാദവും ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

അടുത്ത ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പാലക്കാട് പ്രചാരണത്തിന് പാലക്കാട് എത്തുന്നുണ്ട്.