ഉമ്മന്‍ചാണ്ടിക്ക് സ്ഥലകാല വിഭ്രമമെന്ന് പിണറായി

ഇടുക്കി: ഉമ്മന്‍ ചാണ്ടിക്ക് സ്ഥലകാല വിഭ്രമം ബാധിച്ചിരിക്കുകയാണെന്ന് സിപിഐ(എം) പിബി അംഗം പിണറായി വിജയന്‍. എലപ്പാറ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍...

ഉമ്മന്‍ചാണ്ടിക്ക് സ്ഥലകാല വിഭ്രമമെന്ന് പിണറായി

pinarayi-vijayan

ഇടുക്കി: ഉമ്മന്‍ ചാണ്ടിക്ക് സ്ഥലകാല വിഭ്രമം ബാധിച്ചിരിക്കുകയാണെന്ന് സിപിഐ(എം) പിബി അംഗം പിണറായി വിജയന്‍. എലപ്പാറ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ നടന്ന  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇടയിലാണ് പിണറായി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പ് അടുക്കും തോറും യാഥാര്‍ഥ്യം മനസിലായി വരുന്ന ഉമ്മന്‍ ചാണ്ടി പരിഭ്രാന്തിയിലാണ് എന്നും എങ്ങനെയും വോട്ട് നേടാന്‍ ആര്‍എസ്എസുമായി ധാരണയിലാണ് യുഡിഎഫ് എന്നുംപിണറായി ആരോപിച്ചു.

നാല് സീറ്റും ഏതാനും വോട്ടും നേടാന്‍ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം സി പി (ഐ)എം കാട്ടാറില്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അഞ്ച് വര്‍ഷം കൊണ്ട് വികസനമൊന്നും ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലയെന്നും സംസ്ഥാനത്തെ പിന്നോട്ടാണ് ഈ സര്‍ക്കാര്‍ കൊണ്ട് പോയത് എന്നും അദ്ദേഹം പറഞ്ഞു.

Read More >>