പശ്ചിമബംഗാളില്‍ പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് തിരിച്ചുവന്നു: സിപിഐ(എം)

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിപിഐ(എം). പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക്...

പശ്ചിമബംഗാളില്‍ പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് തിരിച്ചുവന്നു: സിപിഐ(എം)

cpim

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിപിഐ(എം). പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് തിരിച്ചുവന്നെന്ന് മുതിര്‍ന്ന സിപിഐ(എം)നേതാവ് സുജന്‍ ചക്രബര്‍ത്തി പറയുന്നു.

ജാധവ്പൂര്‍ മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥിയാണ് സുജന്‍ ചക്രബര്‍ത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സുജന്‍ ചക്രബര്‍ത്തി പറയുന്നു.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍, യുവാക്കള്‍ എന്നിവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിപിഐ(എം)ല്‍ നഷ്ടപ്പെട്ട വിശ്വാസം ജനങ്ങള്‍ക്ക് തിരിച്ചുവന്നതിന്റെ സൂചനകളാണിതെല്ലാം.

നാരദാ ന്യൂസ് സ്റ്റിംഗ് ഓപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ശാരദാ ചിട്ടി തട്ടിപ്പില്‍ നിന്നും വ്യത്യസ്തമായി നാരദാ ന്യൂസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.