പി. സി ജോര്‍ജ്‌ എംഎല്‍എ സ്ഥാനം രാജിവെച്ചു

പൂഞ്ഞാര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി വി...

പി. സി ജോര്‍ജ്‌ എംഎല്‍എ സ്ഥാനം രാജിവെച്ചു

pc-george

പൂഞ്ഞാര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച പി.സി. ജോര്‍ജ് യുഡിഎഫ് മന്ത്രിസഭയുടെ പകുതി കാലാവധി പിന്നിടുമ്പോഴേക്കും കെഎം മാണിയുമായി തര്‍ക്കം ആരംഭിക്കുകയും പിന്നീട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

എങ്കിലും സാങ്കേതികമായി ജോര്‍ജ് പാര്‍ട്ടിയംഗം തന്നെയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തടസ്സമാകുമെന്നതിനാലാണ് രാജി.

കൂറുമാറ്റ നിയമത്തിന്റെ പേരില്‍ നേരത്തെ സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയിരുന്നെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപടി റദ്ദാക്കിയിരുന്നു.

Read More >>