ഞാനും പൂഞ്ഞാറും കേരളം നിയന്ത്രിക്കും

പൂഞ്ഞാര്‍: വിവാദങ്ങളില്ലാതെ പി.സി. ജോർജിന് രാഷ്ട്രീയ യാത്രകളില്ല. ഈ യാത്രകളില്‍  പൂഞ്ഞാറിലെ ജനങ്ങളാണ് ശക്തിയെന്ന് പി.സി. ജോർജ് പറയും. കേരള കോൺഗ്രസ്...

ഞാനും പൂഞ്ഞാറും കേരളം നിയന്ത്രിക്കും

pc

പൂഞ്ഞാര്‍: വിവാദങ്ങളില്ലാതെ പി.സി. ജോർജിന് രാഷ്ട്രീയ യാത്രകളില്ല. ഈ യാത്രകളില്‍  പൂഞ്ഞാറിലെ ജനങ്ങളാണ് ശക്തിയെന്ന് പി.സി. ജോർജ് പറയും. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പുറത്തുവന്ന ജോർജ് സ്വതന്ത്രനായാണ് ഇത്തവണ പൂഞ്ഞാറിൽ ജനവിധി തേടുന്നത്.

പൂഞ്ഞാറിൽ ഇടതുപക്ഷത്തിനും യുഡിഎഫിനും ജനങ്ങൾക്ക് തൃപ്തിയുള്ള സ്ഥാനാർഥിയെ നിർത്താൻ കഴിഞ്ഞിട്ടില്ലയെന്ന്‍ പറയുന്ന പിസി കേരളത്തില്‍ തൂക്ക് മന്ത്രിസഭയുണ്ടാകുംമെന്നും സ്വതന്ത്രനായി ജയിക്കുന്ന പി.സി. ജോർജും പൂഞ്ഞാറിലെ ജനങ്ങളും കേരള രാഷ്ട്രീയം നിയന്ത്രിക്കുമെന്നുംഅവകാശപ്പെട്ടു.


അടുത്തമാസം 19ന് ശേഷം വളരെയേറെ സത്യങ്ങൾ വെളിപ്പെ‌ടുമെന്നു പറഞ്ഞ പിസി ജോര്‍ജ് 140 മണ്ഡലങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കെതിരെ വലിയ കൂട്ടായ്മ ഉണ്ടാക്കുമെന്നുംപറഞ്ഞു.

മാണിയുമായുള്ള ബന്ധം വിച്ഛേദിച്ചത് നന്നായി എന്നു മാത്രമല്ല ജീവിതത്തിൽ പറ്റിയ ഏക അബദ്ധം കുഞ്ഞാലിക്കുട്ടി, രമേശ്, ഉമ്മൻ ചാണ്ടി എന്നിവർ നിർബന്ധിച്ച് എന്നെ മാണി ഗ്രൂപ്പിൽ ചേർത്തു എന്നതാണ് എന്നും ജോര്‍ജ് കൂട്ടി ചേര്‍ത്തു.