പവാര്‍ ബിസിസിഐ തലപ്പത്തേക്ക്

മുംബൈ: ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തല്‍സ്ഥാനമൊഴിഞ്ഞ് ഇന്റെര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. ഇതോടെ...

പവാര്‍ ബിസിസിഐ തലപ്പത്തേക്ക്

bcci

മുംബൈ: ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തല്‍സ്ഥാനമൊഴിഞ്ഞ് ഇന്റെര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. ഇതോടെ എന്‍.സി.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ ബി.സി.സി.ഐ തലപ്പത്ത് തിരിച്ചെത്താന്‍ വഴി തുറന്നു.

നിലവില്‍ ശശാങ്ക് മനോഹര്‍ തന്നെയാണ് ഐ.സി.സിയുടേയും അധ്യക്ഷന്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണ് പേരെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നീ മൂന്ന് സംഘടനകളുടെ നിയന്ത്രണത്തിലാണ് ഐ.സി.സി. ഈ മൂന്ന് കൂട്ടരും കൂടിയാണ് ഐ.സി.സി വരുമാനത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നതും.

എന്നാല്‍ ഐ.സി.സി പ്രസിഡന്റെ സ്വതന്ത്ര അധികാരമുള്ള പദവിയായിരിക്കണമെന്നും, അധ്യക്ഷന്റെ നിഷ്പക്ഷത ഉറപ്പാക്കാന്‍ ഐ.സി.സി അധ്യക്ഷനാവുന്ന വ്യക്തി മറ്റു സംഘടനകളുടെ തലപ്പത്തിരിക്കാന്‍ പാടില്ലെന്നുമുള്ള പരിഷ്‌കാരം ഐ.സി.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈയിടെ പാസാക്കിയിരുന്നു.

Story by
Read More >>