പരവൂര്‍ ദുരന്തം: കരാറുകാരനും മരിച്ചു

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കരാറുകാരനും മരിച്ചു. കഴക്കൂട്ടം സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ സുരേന്ദ്രന് തൊണ്ണൂറ് ശതമാനം ...

പരവൂര്‍ ദുരന്തം: കരാറുകാരനും മരിച്ചു

paravoor

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കരാറുകാരനും മരിച്ചു. കഴക്കൂട്ടം സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ സുരേന്ദ്രന് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി. ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി സത്യനും ഇന്ന് മരിച്ചിരുന്നു. പരിക്കേറ്റ 136 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നൂറിലേറെപേര്‍ തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. ഇവരില്‍ 22 പേരുടെ നില അതീവ ഗുരുതരമാണ്.


അപകടവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരയേും കേസെടുത്തിരുന്നു. സുരേന്ദ്രനും വര്‍ക്കല കൃഷ്ണന്‍ കുട്ടിയും തമ്മിലുള്ള വെടിക്കെട്ട് മത്സരമായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത്.

അപകടവുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരന്‍ പിള്ള, ക്ഷേത്രം താക്കോല്‍ സൂക്ഷിപ്പുകാരന്‍ സുരേന്ദ്രന്‍പിള്ള എന്നിവരാണ് കീഴടങ്ങിയത്.

Read More >>