പരവൂര്‍ ദുരന്തം: വെടിക്കെട്ട് മത്സരം നടത്തിയിട്ടില്ലെന്ന് പ്രതികള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് മത്സരം നടത്താന്‍ ഉദ്ദേശിച്ചിരുന്നതായി പ്രതികളുടെ മൊഴി. വെടിക്കെട്ടിനായി ഏഴ് ലക്ഷം രൂപയുടെ പടക...

പരവൂര്‍ ദുരന്തം: വെടിക്കെട്ട് മത്സരം നടത്തിയിട്ടില്ലെന്ന് പ്രതികള്‍

paravoor

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് മത്സരം നടത്താന്‍ ഉദ്ദേശിച്ചിരുന്നതായി പ്രതികളുടെ മൊഴി. വെടിക്കെട്ടിനായി ഏഴ് ലക്ഷം രൂപയുടെ പടക്കങ്ങള്‍ ഉപയോഗിച്ചതായും മൊഴിയില്‍ പറയുന്നു.

മത്സരവെടിക്കെട്ട് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അവസാന നിമിഷം ആശയക്കുഴപ്പമുണ്ടായി. ക്ഷേത്രാചാരങ്ങള്‍ പ്രകാരമുള്ള വെടിക്കാട്ടായിരുന്നു ഉദ്ദേശിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.


വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് പ്രതികളാണ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരന്‍ പിള്ള, ക്ഷേത്രം താക്കോല്‍ സൂക്ഷിപ്പുകാരന്‍ സുരേന്ദ്രന്‍പിള്ള എന്നിവരാണ് കീഴടങ്ങിയത്.

പത്താം തീയതിയുണ്ടായ ദുരന്തത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിരുന്നു. നരഹത്യക്കും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹികള്‍, വെടിക്കെട്ടിന്റെ ലൈസന്‍സി എന്നിവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം, വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ആചാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 14 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ആഭ്യന്തര മന്ത്രി, ആരോഗ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Read More >>