പരവൂര്‍ ദുരന്തം: മരണം 111 ആയി; 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍...

പരവൂര്‍ ദുരന്തം: മരണം 111 ആയി; 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

paravoor

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പൂര്‍ണമായും ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന വേണ്ടി വരും.

മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പുനലൂര്‍ ആശുപത്രിയിലും അസീസിയ മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായാണുള്ളത്.


അതേസമയം, വെടിക്കട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി.  കഴക്കൂട്ടം സ്വദേശി സത്യനാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. പരിക്കേറ്റ 135പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നൂറിലേറെപേര്‍ തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. ഇവരില്‍ 22 പേരുടെ നില അതീവ ഗുരുതരമാണ്.

തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചര്‍ക്കും ചികിത്സ സൗജന്യമാണ്. ദുരന്തത്തില്‍ പരിക്കേറ്റവരില്‍ നിന്നും പണം ഈടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

Read More >>