പരവൂര്‍ ദുരന്തം: പോലീസിന്റെ അനാസ്ഥയെന്ന് കളക്ടര്‍

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കളക്ടര്‍ ഷൈന മോള്‍. അപകടത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് ക...

പരവൂര്‍ ദുരന്തം: പോലീസിന്റെ അനാസ്ഥയെന്ന് കളക്ടര്‍

shina-molകൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കളക്ടര്‍ ഷൈന മോള്‍. അപകടത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് കളക്ടര്‍ ആരോപിച്ചു. കളക്ടര്‍ അനുമതി നിഷേധിച്ച കമ്പക്കെട്ടിന് പോലീസ് എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് ഷൈനമോള്‍ ചോദിച്ചു.

പോലീസ് തന്നെയാണ് സ്ഥലപരിമിധിയുള്ളതിനാല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ടിന് അനുമതി നല്‍കരുതെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അതനുസരിച്ചാണ് അനുമതി നിഷേധിച്ചത്. ആറാം തീയ്യതിയായിരുന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.


എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാമെന്ന് കാണിച്ച് വീണ്ടും പോലീസ് റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, രണ്ട് ദിവസങ്ങള്‍ക്കൊണ്ട് കാര്യങ്ങളില്‍ എങ്ങനെ മാറ്റമുണ്ടായി എന്ന് വ്യക്തമാകാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റമുണ്ടായി എന്നാവശ്യപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ഒരേ വിഷയത്തില്‍ തന്നെ എങ്ങനെ രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്ങനെയെന്ന് പോലീസ് വ്യക്തമാക്കണമെന്നും ഷൈന മോള്‍ ആവശ്യപ്പെട്ടു.

Read More >>