പരവൂര്‍ ദുരന്തം; ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി

തിരുവനന്തപുരം: പരവൂർ ദുരന്തത്തിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് അതൃപ്തി. സംഭവത്തില്‍ പൊലീസിന് വീഴ്ച...

പരവൂര്‍ ദുരന്തം;  ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി

nalini-netto

തിരുവനന്തപുരം: പരവൂർ ദുരന്തത്തിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് അതൃപ്തി. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന തന്‍റെ റിപ്പോര്‍ട്ട്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  ഡിജിപിക്ക് അയച്ചത് ശരിയായില്ലയെന്ന്‍ നിലപാട് എടുത്ത അഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച തന്‍റെ അതൃപ്തി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു."ഡിജിപിയുടെ റിപ്പോർട്ടും കൂടെ പരിഗണിച്ചാണ് താൻ റിപ്പോർട്ട് നൽകിയിരുന്നത്. തെറ്റും ശരിയും ക‍ൃത്യമായി വിലയിരുത്തിയാണ് തന്റെ റിപ്പോർട്ട്. പദവിയിൽ തന്നെക്കാൾ താഴെയാണ് ഡിജിപി" നളിനി നെറ്റോ പറഞ്ഞു.


ക്ഷേത്രത്തിൽ നടക്കാൻ പോകുന്നത് മൽസരകമ്പമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പൊലീസ് അവഗണിച്ചെന്നും അതിനാൽ നടപടി വേണമെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ്, ചാത്തന്നൂർ എസിപി, പരവൂർ സിഐ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.

എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് പരവൂരിൽ സംഭവിച്ചതെന്നാണ് ഡിജിപിയുടെ പക്ഷം. നിരോധന ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു. ഉത്തരവാദിത്തം പൊലീസിനു മാത്രമല്ല. വീഴ്ചകൾ എവിടെയൊക്കെ ഉണ്ടായെന്നത് കൃത്യമാണ്. പൊലീസിനെ മാത്രം ബലിയാടാക്കുന്നത് ആത്മവീര്യം ഇല്ലാതാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Read More >>