പരവൂര്‍ വെടിക്കെട്ട്: പോലീസിനെ പഴിച്ച് ജില്ല കലക്ടറുടെ റിപ്പോര്‍ട്ട്

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെതിരെ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട്‌...

പരവൂര്‍ വെടിക്കെട്ട്: പോലീസിനെ പഴിച്ച് ജില്ല കലക്ടറുടെ റിപ്പോര്‍ട്ട്

paravoor

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെതിരെ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

വെടിക്കെട്ടിനു മുന്‍പ് ക്ഷേത്ര പരിസരത്ത് 200 പോലീസുകാര്‍ ഉണ്ടായിരുന്നു. വെടിക്കെട്ട് ആരംഭിച്ചപ്പോള്‍ അവര്‍ സ്ഥലത്തുനിന്ന് മാറി. മത്സര വെടിക്കെട്ട് നടക്കുന്ന കാര്യം പോലീസുകാര്‍ക്ക് അറിവുണ്ടായിരുന്നു. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് പാലിക്കാന്‍ അവര്‍ ശ്രമിച്ചില്ല. മത്സര വെടിക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടം നടത്തിയ നടപടികള്‍ ചൂണ്ടിക്കാട്ടിയുമാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


റവന്യൂമന്ത്രിക്കും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. വെടിക്കെട്ട് ദുരന്തം ഉണ്ടായതിനു പിന്നലെ പോലീസിന്റെ വീഴ്ച മാധ്യമങ്ങളിലൂടെയും പരസ്യമായി ചൂണ്ടിക്കാട്ടി കലക്ടര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന മറ്റ് ക്ഷേത്ര ഭാരവാഹികള്‍ പോലീസിനു മുമ്പാകെ കീഴടങ്ങില്ലെന്നു റിപ്പോര്‍ട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനാണ് ഇവരുടെ നീക്കം.

അതിനിടെ, ദുരന്തത്തില്‍ മരിച്ചവരില്‍ പതിനഞ്ചോളം പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായ നിലയിലാണ്. ഇതു ശേഖരിച്ച അധികൃതര്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. ര

Read More >>