പുറ്റിങ്ങൽ വെടിക്കെട്ടിന് ശുപാർശ നൽകിയത് കമ്മിഷണർ; കത്തിന്റെ പകർപ്പ് നാരദ ന്യൂസിന്

തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടിന് ശുപാർശ നൽകിയത് പൊലീസ് കമ്മിഷണർ. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് നാരദ ന്യൂസ് പുറത്തുവിട്ടു. ചാത്തന്നൂർ...

പുറ്റിങ്ങൽ വെടിക്കെട്ടിന് ശുപാർശ നൽകിയത് കമ്മിഷണർ; കത്തിന്റെ പകർപ്പ് നാരദ ന്യൂസിന്

paravoor fire 2

തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടിന് ശുപാർശ നൽകിയത് പൊലീസ് കമ്മിഷണർ. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് നാരദ ന്യൂസ് പുറത്തുവിട്ടു. ചാത്തന്നൂർ എസിപിയുടെ ശുപാർശപ്രകാരമാണ് കമ്മിഷണറുടെ കത്ത്. ആചാരപരമായ വെടിക്കെട്ട് നടത്താൻ ലൈസൻസ് നൽകണമെന്നാണ് കമ്മിഷണർ ആവശ്യപ്പെട്ടത്.

kollam district

ഏപ്രിൽ എട്ടിന് കലക്ടർ വെടിക്കെട്ട് നിരോധിച്ചശേഷമാണ് കമ്മിഷണറുടെ കത്ത്.

മൽസരക്കമ്പം നടത്തില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് എഡിഎമ്മിന്റെ അനുമതി വാങ്ങാനാണ് കമ്മിഷണർ ക്ഷേത്രഭാരവാഹികളെ ഉപദേശിച്ചുവെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പരവൂർ ദുരന്തത്തിൽ നാല് പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കരാറുകാരൻ കൃഷ്ണൻകുട്ടിയുടെ തൊഴിലാളികളാണ് പിടിയിലായത്. ഇവർക്കൊപ്പം കേസിൽ റിമാൻഡിൽ കഴിയുന്ന ഏഴ് ക്ഷേത്രഭാരവാഹികളെയും ഇന്ന് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പരവൂര്‍പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 109പേര്‍ മരിക്കുകയും 350ഓളം പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

Read More >>