പരവൂര്‍ വെടിക്കെട്ട് അപകടം: അന്വേഷണത്തിന് കേന്ദ്രം കമ്മിഷനെ നിയമിച്ചു

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകട സംബന്ധിച്ച് പോലീസും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ സംഭവത...

പരവൂര്‍ വെടിക്കെട്ട് അപകടം: അന്വേഷണത്തിന് കേന്ദ്രം കമ്മിഷനെ നിയമിച്ചു

paravoor-4

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകട സംബന്ധിച്ച് പോലീസും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയമിച്ചു. ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് എ.കെ. യാദവാണ് അന്വേഷണം നടത്തുക. രണ്ടുമാസത്തിനുള്ളില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വ്യവസായ മന്ത്രാലയമാണ് കമ്മിഷനെ നിയമിച്ചത്. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയും നപടപടിക്രമങ്ങളിലെ പാളിച്ചയും കമ്മിഷന്‍ അന്വേഷിക്കും.


എക്സ്പ്ലോസീവ് നിയമപ്രകാരം സിവില്‍ കോടതിയുടെ അധികാരം കമ്മീഷനുണ്ട്. അപകടത്തിന്റെ പെട്ടെന്നുണ്ടായ കാരണം, അപകടത്തിന്റെ സാഹചര്യങ്ങളും അതിലേക്ക് നയിച്ച സംഭവ വികാസങ്ങളും, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയും കമ്മിഷന്റെ അന്വേഷണ പരിധിയിലുണ്ട്.

അതിനിടെ, വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ട്പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.  ഇതുവരെ 31 പേരാണ് കേസുമായി ബന്ധപ്പെട്ട് കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുള്ളത്. ഇതിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഉൾപ്പെടുന്നു. ഒളിവിലുള്ള ക്ഷേത്രകമ്മിറ്റി അംഗങ്ങളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>