പരവൂരില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയെന്ന് തൊഴിലാളികള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയെന്ന് പടക്കനിര്‍മാണ തൊഴിലാളികളുടെ മൊഴി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴ...

പരവൂരില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയെന്ന് തൊഴിലാളികള്‍

temple-trajedyകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയെന്ന് പടക്കനിര്‍മാണ തൊഴിലാളികളുടെ മൊഴി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളാണ് മൊഴിനല്‍കിയത്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളാണ് മൊഴി നല്‍കിയത്.

മത്സരവെടിക്കെട്ടിനായി ആറ്റിങ്ങലില്‍ നിന്ന് മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കള്‍ പരവൂരില്‍ എത്തിച്ചിരുന്നു. വെടിക്കെട്ടിന്റെ അവസാനഘട്ടത്തിലാണ് അപകടമുണ്ടാകുന്നത്. മത്സരത്തിന്റെ അവസാനഘട്ടമായ ആശാന്‍ കമ്പത്തിനിടെയാണ് അപകടം സംഭവിക്കുന്നത്. കരാറുകാരനായ കൃഷ്ണന്‍കുട്ടി ആശാനാണ് ആദ്യം കമ്പം തെളിയിക്കാനുള്ള നറുക്ക് വീണതെന്നും തൊഴിലാളികളുടെ മൊഴിയില്‍ പറയുന്നു.


കഴക്കൂട്ടം സുരേന്ദ്രനും വര്‍ക്കല കൃഷ്ണന്‍കുട്ടിയും തമ്മിലാണ് മത്സരം നടന്നതെന്നതിന് തെളിവായുള്ള പോസ്റ്റുറകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

പരമ്പരാഗതമായി കമ്പക്കെട്ട് മത്സരം നടക്കുന്ന ക്ഷേത്രമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം. കമ്പക്കെട്ട് മത്സരത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. ഇതിനെ തുടര്‍ന്ന് ഇത്തവണ അനുമതി നല്‍കരുതെന്ന് നാട്ടുകാരായ നിരവധി പേര്‍ പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നല്‍കിയിരുന്നു.

അധികൃതരുടെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് മത്സരം നടന്നതെന്ന് നേരത്തേ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റിക്കാര്‍ക്കും കരാരുകാര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read More >>