പരവൂര്‍ വെടിക്കെട്ട് അപകടം: അന്വേഷണത്തിനായി കേന്ദ്ര സംഘം തിങ്കളാഴ്ച്ചഎത്തും

കൊല്ലം: പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ട് അപകടം അന്വേഷിക്കാന്‍ കേന്ദ്രസംഘം എത്തും. തിങ്കളാഴ്ച്ച മൂന്നംഗ അന്വേഷണ സംഘം കൊല്ലത്ത്...

പരവൂര്‍ വെടിക്കെട്ട് അപകടം: അന്വേഷണത്തിനായി കേന്ദ്ര സംഘം തിങ്കളാഴ്ച്ചഎത്തും

tragedy-in-Paravur-temple-01

കൊല്ലം: പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ട് അപകടം അന്വേഷിക്കാന്‍ കേന്ദ്രസംഘം എത്തും. തിങ്കളാഴ്ച്ച മൂന്നംഗ അന്വേഷണ സംഘം കൊല്ലത്ത് എത്തും.

ജോയിന്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോ. കെഎ യാദവ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ കന്തസ്വാമി എന്നിവരാണ് എത്തുക. വന്‍ അപകടമുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം അന്വേഷണത്തിന് എത്തുന്നത്.

കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് ഇന്ന് സംസ്ഥാനം സാക്ഷിയായത്. 105 പേരാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടനില ഇനിയും ഉയര്‍ന്നേക്കാം. 350 ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

1952 ല്‍ ശബരിമലയിലുണ്ടായ കരിമരുന്ന് സ്‌ഫോടനമാണ് ഇതിന് മുമ്പ് കേരളത്തിലുണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് അപകടം. 68 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Read More >>