വെടിക്കെട്ട് അപകടം: ക്ഷേത്രക്കമ്മിറ്റിക്കും കരാറുകാര്‍ക്കുമെതിരെ കേസ്

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിക്കെതിരെയും രണ്ട് കരാറുകാര്‍ക്കെതിരേയും കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു ...

വെടിക്കെട്ട് അപകടം: ക്ഷേത്രക്കമ്മിറ്റിക്കും കരാറുകാര്‍ക്കുമെതിരെ കേസ്

tragedy-in-Paravur-temple-01കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിക്കെതിരെയും രണ്ട് കരാറുകാര്‍ക്കെതിരേയും കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍ ഫയര്‍ഫോഴ്‌സും കേസെടുത്തിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്ര അന്വേഷണ സംഘം തിങ്കളാഴ്ച്ച കേരളത്തിലെത്തും. കമ്പക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ല എന്ന് വ്യക്തമായിട്ടുണ്ട്. അവസാന നിമിഷം താല്‍ക്കാലിക അനുമതി ലഭിച്ചെന്നാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.


കരാറുകാരില്‍ ഒരാളായ കഴക്കൂട്ടം സ്വദേശി ഉമേഷ് കുമാര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ ഏഴ് ചാക്ക് മാലപ്പടക്കവും ഒരു ചാക്ക് പടക്കവും കണ്ടെത്തി.

പരമ്പരാഗതമായി കമ്പക്കെട്ട് മത്സരം നടക്കുന്ന ക്ഷേത്രമാണിത് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം. കമ്പക്കെട്ട് മത്സരത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. ഇതിനെ തുടര്‍ന്ന് ഇത്തവണ അനുമതി നല്‍കരുതെന്ന് നാട്ടുകാരായ നിരവധി പേര്‍ പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ സമീപമുള്ള വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Read More >>