പരവൂര്‍ വെടിക്കെട്ടപകടം; പോലീസിന്റേത് മലക്കംമറിച്ചില്‍

പരവൂര്‍ പുറ്റിങ്ങല്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തായി. പോലീസ്...

പരവൂര്‍ വെടിക്കെട്ടപകടം; പോലീസിന്റേത് മലക്കംമറിച്ചില്‍

paravoor

പരവൂര്‍ പുറ്റിങ്ങല്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തായി. പോലീസ് വെടിക്കെട്ടിനെതിരെയാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പിന്നീട് മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന് മാറ്റി നല്‍കുകയായിരുന്നു.

വെടിക്കെട്ട് നടത്തരുതെന്നാവശ്യപ്പെട്ട് ആദ്യ റിപ്പോര്‍ട്ട് ഏപ്രില്‍ നാലിനായിരുന്നു പോലീസ് നല്‍കിയത്. നാലു ദിവസത്തിനു ശേഷം എപ്രില്‍ എട്ടിന് നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ പോലീസ് തങ്ങളുടെ നിലപാട് തിരുത്തുകയായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു നിര്‍ദേശം.


ഈ റിപ്പോര്‍ട്ടില്‍ മറ്റ് സുരക്ഷാപ്രശ്നങ്ങള്‍ പോലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ്ഐയും വെടിക്കെട്ടിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്.

കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ ദുരന്തത്തെ സംബന്ധിച്ച് ഉന്നയിച്ച വിമര്‍ശങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടില്ല.

Read More >>