പരവൂര്‍ അപകടം; അടിയന്തിര സഹായം വാങ്ങാന്‍ വില്ലേജ് ഓഫീസില്‍ എത്തിയവരെ തിരിച്ചയച്ചു

പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ഇരയായാവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായം ലഭിച്ചില്ലെന്ന് പരാതി. ആകെ...

പരവൂര്‍ അപകടം; അടിയന്തിര സഹായം വാങ്ങാന്‍ വില്ലേജ് ഓഫീസില്‍ എത്തിയവരെ തിരിച്ചയച്ചു

paravoor

പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ഇരയായാവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായം ലഭിച്ചില്ലെന്ന് പരാതി. ആകെ 1141 പേര്‍ക്കാണ് വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റതുമൂലം സഹായം അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും പ്രഖ്യാപിച്ച 5000 രൂപയുടെ അടിയന്തര ധനസഹായം പോലും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ നിന്നും സഹായം നല്‍കാതെയാണ് പലരെയും മടക്കി അയക്കുന്നതെന്നും ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുപോലെ തന്നെ പരുക്കേറ്റവര്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി വന്യൂവകുപ്പ് ആശുപത്രി അധികൃതരില്‍ നിന്നും കണക്കുകള്‍ ശേഖരിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.


ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ധനസഹായം വാങ്ങാനായി വില്ലേജ് ഓഫിസിലെത്തിയവരെ തിരിച്ചയച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കിടത്തി ചികിത്സിക്കാനുളള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രികളില്‍ നിന്നും പലരെയും മടക്കി അയച്ചെന്നും വന്ന് ചികിത്സ തേടിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും രോഗികള്‍ പറയുന്നു. മുഖ്യമന്ത്രി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് സര്‍ക്കാര്‍ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിട്ടും വിവിധ സ്വകാര്യാശുപത്രികളില്‍ പരുക്കേറ്റ് കഴിയുന്നവരുടെ പക്കല്‍ നിന്നും കനത്ത ഫീസ് ഈടാക്കിയിരുന്നത് വിവാദമായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് എതിരെ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.