പറവയുടെ 'കാസ്റ്റിംഗ് കോള്‍' വീഡിയോ പുറത്തിറങ്ങി

പ്രേമത്തിലെ പി.ടി മാഷിന്റെ റോളില്‍ നമ്മളെ കുടുകൂടെ ചിരിപ്പിച്ച  സൗബിന്‍ ഷാഹിര്‍ സംവിധായകനായെത്തുന്ന പറവ എന്ന ചിത്രത്തിനായി പുതുമുഖങ്ങളെ തേടുന്ന...

പറവയുടെ

parava

പ്രേമത്തിലെ പി.ടി മാഷിന്റെ റോളില്‍ നമ്മളെ കുടുകൂടെ ചിരിപ്പിച്ച  സൗബിന്‍ ഷാഹിര്‍ സംവിധായകനായെത്തുന്ന പറവ എന്ന ചിത്രത്തിനായി പുതുമുഖങ്ങളെ തേടുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നു.

18നും 26നും ഇടയില്‍ പ്രായമുള്ള ആണ്‍, പെണ്‍ അഭിനേതാക്കളെയാണ് സിനിമയ്ക്കാവശ്യം.

ചിത്രത്തിന്റെ കഥയ സൗബിന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.