മെയ്‌ ആദ്യവാരം പാകിസ്ഥാന്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കും

ഇസ്ലാമാബാദ്: പാ­ക്കി­സ്ഥാൻ ക്രി­ക്ക­റ്റ്‌ ടീ­മി­ന്‍റെ  പു­തി­യ കോ­ച്ചി­നെ മെ­യ്‌ ആ­ദ്യ­വാ­രം­പ്രഖ്യാപിക്കുമെന്ന് പാ­ക്‌ ക്രി­ക്ക­റ്റ്‌ ബോർ­ഡ്‌...

മെയ്‌ ആദ്യവാരം പാകിസ്ഥാന്‍ പുതിയ കോച്ചിനെ പ്രഖ്യാപിക്കും

PCB

ഇസ്ലാമാബാദ്: പാ­ക്കി­സ്ഥാൻ ക്രി­ക്ക­റ്റ്‌ ടീ­മി­ന്‍റെ  പു­തി­യ കോ­ച്ചി­നെ മെ­യ്‌ ആ­ദ്യ­വാ­രം­പ്രഖ്യാപിക്കുമെന്ന് പാ­ക്‌ ക്രി­ക്ക­റ്റ്‌ ബോർ­ഡ്‌ ­ചെ­യർ­മാൻ ഷ­ഹ­രി­യാർ ഖാൻ പറഞ്ഞു. വി­ദേ­ശ­കോ­ച്ചി­നെ­യാ­ണോ അ­തോ സ്വ­ന്തം­രാ­ജ്യ­ത്ത്‌ നി­ന്നു­ള്ള വ്യ­ക്തി­ക­ളെ­യാ­ണോ പ­രി­ഗ­ണി­ക്കാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്ന ചോ­ദ്യ­ത്തി­ന്‌ ഉ­ത്ത­രം നൽ­കാൻ ഷെ­ഹ­രി­യാർ ഖാൻ ത­യ്യാ­റാ­യി­രു­ന്നി­ല്ല.

കഴിഞ്ഞ ഏ­ഷ്യാ­ക­പ്പ്‌ - ലോ­ക ട്വന്റി­20 മ­ത്സ­രങ്ങളിലെ പാക് ടീമിന്റെ നിരാശജനകമായ പ്രകടനങ്ങളെ തുടര്‍ന്ന് കോ­ച്ച്‌ വ­ഖാർ യൂ­നി­സ്‌ രാജി വച്ച സാഹചര്യത്തിലാണ് പാക് ടീം പുതിയ കോച്ചിനെ തേടുന്നത്.

സെ­ല­ക്ഷൻ ക­മ്മി­റ്റി അ­ടു­ത്താ­യാ­ഴ്‌­ച­യോ­ടു­കൂ­ടി പു­തി­യ കോ­ച്ചി­നെ­ തീ­രു­മാ­നി­ക്കു­മെ­ന്നാണ്ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. പ­രി­ശീ­ല­ക സ്ഥാ­ന­ത്തേ­ക്ക്‌ ഏ­പ്രിൽ 25 വ­രെ അ­പേ­ക്ഷ­കൾ സ­മർ­പ്പി­ക്കാം. വ­സീം അ­ക്ര­വും റ­മീ­സ്‌ രാ­ജ­യും ഉൾ­പ്പെ­ട്ട ക­മ്മി­റ്റി­യാ­ണ്‌ പു­തി­യ കോ­ച്ചി­നെ തീ­രു­മാ­നി­ക്കു­ക. ­

Read More >>