അടൂർ പ്രകാശിന് എതിരെ ത്വരിതാന്വേഷണം; മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം മന്ത്രി സഭയുടെതാണെന്നും ഇതില്‍ വ്യക്തിപരമായി താൻ ഇടപെട്ടില്ലെന്നും കാണിച്ചു തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ...

അടൂർ പ്രകാശിന് എതിരെ ത്വരിതാന്വേഷണം; മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

adoor-prakash1

കൊച്ചി: ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം മന്ത്രി സഭയുടെതാണെന്നും ഇതില്‍ വ്യക്തിപരമായി താൻ ഇടപെട്ടില്ലെന്നും കാണിച്ചു തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ത്വരിതാന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്തു മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. മന്ത്രിക്കെതിരെ  ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്.  ഏപ്രിൽ 25നകം ത്വരിതാന്വേഷണ റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.


സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കിയ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് വന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ.ടി. കമ്പനിയായ ആര്‍.എം. ഇസഡ്, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടത്

Read More >>