ആര്‍ക്കും വേണ്ടി ഞാന്‍ സല്‍മാനെ ഉപേക്ഷിച്ചില്ല : പദ്മ ലക്ഷ്മി

നടിയും, മോഡലും, ഷെഫും, എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയുടെ ആത്മകഥ 'ലവ്, ലോസ്, ആൻഡ് വാട്ട് വീ ഏയ്റ്റ്'(Love, Loss and What we ate) ഈ മാസം ഇന്ത്യയിൽ...

ആര്‍ക്കും വേണ്ടി ഞാന്‍ സല്‍മാനെ ഉപേക്ഷിച്ചില്ല : പദ്മ ലക്ഷ്മി

padma

നടിയും, മോഡലും, ഷെഫും, എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയുടെ ആത്മകഥ 'ലവ്, ലോസ്, ആൻഡ് വാട്ട് വീ ഏയ്റ്റ്'(Love, Loss and What we ate) ഈ മാസം ഇന്ത്യയിൽ പുറത്തിറങ്ങും. ചെന്നൈയിലെ കുതൂഹം നിറഞ്ഞ ബാല്യം, ഒരു കരിയർ ഉയർച്ചയ്ക്കായി പാടുപ്പെട്ട നാളുകൾ, ഭക്ഷണത്തിന്റെ രുചി തേടി ഫ്രാൻസിൽ അലഞ്ഞ ദിനങ്ങൾ, ജീവിതത്തിലെ പുരുഷൻമാർ.. ഇതെല്ലാം ആത്മാംശത്തിന്റെ നേർക്കാഴ്ച്ചയിൽ സത്യസന്ധമായി വിവരിക്കുവാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പദ്മ കരുതുന്നു.


ഗ്ലാമറിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും, പ്രശസ്തരുടെ നിഴലാകുന്ന ഗോസ്സിപ്പുകളെ കുറിച്ചും തന്റെ ഭാഷ്യം പദ്മ വിവരിക്കുന്നു. ദി ഹിന്ദു  പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ -

പദ്മയുമായുള്ള സംഭാഷണത്തിൽ നിന്നും:

താങ്കളുടെ ബലഹീനത, സുരക്ഷിതത്വമില്ലായ്മ, ആരോഗ്യം, പുരുഷൻമാർ എന്നിവയെല്ലാം ഈ പുസ്തകത്തിൽ പരസ്യമായി വിശദീകരിക്കപ്പെടുന്നുണ്ടല്ലോ. വികാരപരമായ സമീപനമായിരുന്നോ രചനയില്‍ സ്വീകരിച്ചത്?


വികാരപരവും, പ്രയാസകരവുമായിരുന്നു. ഇന്ത്യയയോ, അമേരിക്കയോ ആകട്ടെ ലോകം ഇതു വരെ എന്നെ അറിഞ്ഞിട്ടുള്ളത് ക്യാമറയിൽ കൂടിയാണ്. പത്ത് വർഷത്തിലധികമായി ഞാൻ ചെയ്യുന്ന ടോപ്പ് ഷെഫ് അമേരിക്കൻ പോപ് സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, ടെലിവിഷന് പിന്നിലുള്ള എന്നെ നിങ്ങൾക്ക് കാണിച്ചു തരണം എന്ന് തോന്നി, സ്ത്രീകളെയും, പ്രവാസികളെയും കുറിച്ച് ചില കാര്യങ്ങൾ സത്യത്തെ മാത്രം അടിസ്ഥാനമാക്കി, വിശാലമായ ഒരു കാഴ്ച്ചപാടിൽ സംവാദിക്കണമെന്ന് ആഗ്രഹിച്ചു..

മദ്രാസിനെ കുറിച്ച് പുസ്തകത്തിൽ ഏറെ പ്രതിപാദിക്കുന്നുണ്ടല്ലോ. ഇത് ചെന്നെയുടെ സംസ്ക്കാരത്തെ അറിയുന്നവർക്ക് അല്ലാതെ മറ്റുള്ളവർക്ക് താൽപര്യം ജനിപ്പിക്കുമോ?

ഇന്ത്യൻ കാര്യങ്ങൾ ഞാൻ വിവരിച്ചിരിക്കുന്നതിനെ ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ആളുകൾ അതിഷ്ടപ്പെടുകയും ചെയ്തു. New York Times ൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ എന്റെ പുസ്തകം ഉൾപ്പെടാൻ കാരണവും ഇത് തന്നെയാണെന്ന് ഞാൻ കരുതുന്നു. എന്റെ പുസ്തകം എന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാകണം. ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് ഞാൻ എഴുതിയത്. ഇന്ത്യ എന്നാൽ യോഗാത്മകത്വവും ദാരിദ്ര്യവും മാത്രമാണ് എന്നല്ല. ഞാൻ എന്താണോ അതിൽ ഇന്ത്യയുടെ ഭാഗം ഒഴിച്ചു നിർത്തുവാൻ കഴിയുന്നതല്ല. ഞാൻ അറിഞ്ഞ ഇന്ത്യയുടെ പ്രതിഫലനം എന്റെ പുസ്തത്തിലുണ്ടാവണം. ആ ബാല്യകാലം മനസ്സിലാക്കാൻ ഇന്ത്യക്കാരനാവണം എന്നില്ല. ഈ രാജ്യത്തെ ആദ്യ തലമുറയിലെ ഏതോരു കുടിയേറ്റക്കാരനും അത് മനസ്സിലാവും... അവൻ നോർജീയനോ, ചൈനീസോ ആകട്ടെ. അമേരിക്ക പ്രവാസികളുടെ ഒരു നാടാണ്. എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു കാലഘട്ടം അവർക്ക് മനസ്സിലാവും.

സൽമാൻ റുഷ്ദിയിലാണ് താങ്കളുടെ പുസ്തകം ആരംഭിക്കുന്നത്. അദ്ദേഹം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള ബന്ധമായിരുന്നു എന്നു താങ്കള്‍  പറയുന്നുണ്ട്.'ജോസഫ് ആന്റൺ' എന്ന കൃതിയിൽ സൽമാൻ താങ്കളെ ക്കുറിച്ച് വിവരിക്കുന്നത്- അദ്ദേഹം നിങ്ങളേക്കാൾ പ്രായമുള്ളവനാണെന്ന് താങ്കൾ പറയാറുണ്ടെന്നും.. ഒടുവിൽ അതിലും ഏറെ പ്രായമുള്ള ടെസ് ഫോസ്റ്റ മാനിന് വേണ്ടി സൽമാനെ ഉപേക്ഷിച്ചു എന്നാണല്ലോ.. ഇതെല്ലാം താങ്കൾ ചെയ്തതു പണത്തിനു വേണ്ടിയാണെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. പക്ഷെ, താങ്കളുടെ ഈ പുസ്തകത്തിൽ സൽമാനോടു ഉദാരമായ കാഴ്ചപാടാണ് ഉള്ളതു ?


[caption id="attachment_14204" align="alignright" width="448"]Padma Lakshmi with Sa;man Rushdi Padma Lakshmi with Salman Rushdie[/caption]

എനിക്ക് ഇത്ര മാത്രമെ പറയുവാൻ കഴിയൂ - ഞാൻ സൽമാനോട് വിവാഹമോചനം ആവശ്യപ്പെട്ടത് ജനുവരി 2007ലാണ്. ടെഡിനെ ഞാൻ കണ്ടുമുട്ടുന്നത് മെയ് 2007നും . സൽമാനും ഇത് അറിയാം. അദ്ദേഹം ഇപ്പോൾ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല, കാരണം എപ്പോഴും ഡൈവോഴ്സ് ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു (ചിരിക്കുന്നു). ഞാൻ ആർക്കും വേണ്ടി ആരെയും ഉപേക്ഷിച്ചിട്ടില്ല. വീട്ടിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അവിടെ തന്നെയാണ്. ഞാൻ അസന്തുഷ്ടയായിരുന്നു, അതു കൊണ്ട് മാത്രം ആ ബന്ധം അവസാനിപ്പിച്ചു. എനിക്ക് എന്റെ ആരോഗ്യം ശ്രദ്ധിക്കണം എന്നുമുണ്ടായിരുന്നു. അത്ര മാത്രം! കാര്യങ്ങൾ കടുപ്പമായിരുന്നു, ഒറ്റക്ക് പൊരുതി ഞാൻ വിഷമിച്ചു. അമ്മയും, ബന്ധുവായ നീല ആന്റിയുമാണ് കാര്യങ്ങളിൽ എന്നെ സഹായിച്ചത്, എന്റെയൊപ്പം അവർ നിന്നു. ഭാര്യയുടെ രോഗാവസ്ഥയൊന്നും സൽമാനെ ബാധിച്ചിരുന്നതേയില്ല. 8 വർഷം നീണ്ട ഞങ്ങളുടെ ബന്ധുത ആദ്ദേഹം ഇത്ര നിന്ദാപൂർവ്വം കാണുന്നതിൽ വിഷമമുണ്ട്. എന്റെ അനുഭവങ്ങൾ അങ്ങനെയായിരുന്നില്ല... ആ വർഷങ്ങളിൽ ഞാൻ അഗാധമായ പ്രണയത്തിലായിരുന്നു.

എനിക്ക് പറയാനുള്ളതെല്ലാം ഈ പുസ്തകത്തിൽ ഞാൻ പറയുന്നുണ്ട്. എന്റെ മുൻ ഭർത്താവിനു വേണ്ടി സംസാരിക്കാൻ എനിക്ക് കഴിയില്ല. അദ്ദേഹത്തിൽ നിന്നും ഞാൻ വിഭിന്നയാണെന്നെ പറയാൻ കഴിയൂ. അതു കൊണ്ടായിരിക്കാം ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ലാത്തതും ! (ചിരിക്കുന്നു). അദ്ദേഹത്തിനോട് എനിക്ക് ഇപ്പോഴും ബഹുമാനവും ഗാഡമായ ആത്മബന്ധുമുണ്ട്.. നിങ്ങൾ സൂചിപ്പിച്ചതു പോലെ ഈ പുസ്തകത്തിൽ നിങ്ങൾക്കത് കാണാം. തിക്താനുഭവങ്ങൾ വിശദീകരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയെ ഉള്ളൂ. ഞാനാണ് ആ ബന്ധം ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ, അദ്ദേഹം അർഹിക്കുന്ന സഹാനുഭൂതി ഞാൻ നൽകേണ്ടതുമുണ്ട്.

സൽമാൻ എഴുതിയ പുസ്തകം നിങ്ങളെ കാണിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.. താങ്കളോ?

അത് സത്യമല്ല... എന്നെ കുറിച്ചെഴുതിയ ഒരു പേജ് മെയിൽ അയച്ചു തന്നിരുന്നു. ഞാനും അത് തന്നെ ചെയ്തു.

അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?


അദ്ദേഹം എനിക്കൊരു ഇമെയിൽ അയച്ചു. എന്റെ കഥ എന്റെ കാഴ്ചയിൽ കാണുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതു ശരിയാണ്. ഒരു കഥയിൽ പലരുടെയും കാഴ്ചപാട് പലതായിരിക്കും.. പക്ഷെ എന്റെ വിവരണത്തിൽ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് കൊണ്ടു ഞാൻ അതിന് മാനസികമായി തയ്യാറായിരിക്കണം. ഇന്ത്യയിൽ പലർക്കും എന്നെക്കുറിച്ച് അധികമറിയില്ല, അതിനാൽ അവർക്കുണ്ടാകാവുന്ന താൽപര്യവും ഞാൻ മനസ്സിലാക്കി. വായിച്ചാലിയാം, എന്റെ പുസ്തകത്തിൽ സൽമാനെക്കുറിച്ച് അദ്ധ്യായങ്ങൾ മാത്രമെയുള്ളൂ.

ഞാൻ ഈ ആത്മകഥ എഴുതാൻ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്നിതാണ്- എന്റെ ജീവിതത്തിൽ ഇനിയും പലതും പറയാനുണ്ടെന്ന് ഞാൻ കരുതി. എന്റെ ജീവിതം,ബന്ധങ്ങൾ... അങ്ങനെ പലതും... ഞാൻ എങ്ങനെയാണ് എന്ന് ഞാൻ പറയുന്നതല്ലെ നല്ലത്. എന്റെതായ ശൈലിയിൽ ചിട്ടയിൽ, താളത്തിൽ, സൂക്ഷമതയിൽ ഞാനത് വിവരിക്കുന്നു. സൽമാന്റെ രീതികൾ താൽപര്യപ്പെടുന്നവർ ആദ്യത്തെ ചില അദ്ധ്യായങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.

ഈ പുസ്തകമെഴുതാൻ എത്ര കാലമെടുത്തു?

നാലര വർഷം! ഞാൻ ചെയ്ത ഏറ്റവും പ്രയാസമുള്ള കാര്യമാണിത്. ആരോഗ്യകരമായ ഭക്ഷണ രീതിയെ

[caption id="attachment_14202" align="alignright" width="449"]Padma Lakshmi with Ted Forstmann Padma Lakshmi with Ted Forstmann[/caption]

കുറിച്ച് എഴുതാനാണ് ഞാൻ ആരംഭിച്ചത്.. ഒടുവിൽ അതിലും ആഴത്തിൽ ഞാൻ ചെന്നെത്തുകയായിരുന്നു.

സാഹിത്യപരമായ രചനയാണ് ഞാൻ ആഗ്രഹിച്ചത്.. തുറന്നു പറയുവാനും കഴിയണം.. പ്രത്യേകിച്ച് സ്ത്രീകളെ പറ്റി ... ഞങ്ങളുടെ ശരീരത്തെ കുറിച്ച് , ആത്മ വീക്ഷണത്തെ കുറിച്ച്, വെളുത്ത ലോകത്തിൽ ഇരുണ്ട നിറവുമായി ജീവിക്കുന്നതിനെ കുറിച്ച്. എഴുത്തിനിടയിൽ പ്രയാസം അനുഭവപ്പെട്ടത് മറ്റു ചില വസ്തുതകൾ പറയുമ്പോഴാണ് - എന്റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതായി വന്ന മറ്റു ചില വിഷയങ്ങളെ വെളിപ്പെടുത്തേണ്ടതായി വന്നപ്പോഴാണ്.

എന്റെ തിരക്കുകൾ മൂലം ഇതെഴുതാൻ ആദ്യം ഞാൻ ഒരാളെ ഏൽപ്പിച്ചിരുന്നു. കാര്യങ്ങൾ ഞാൻ വിശദീകരിച്ചാൽ മതിയെല്ലൊ എന്നു ഞാൻ കരുതി. ഒടുവിൽ പക്ഷെ, ഇതെഴുതിയത് ഞാൻ തന്നെയാണ്... നല്ലൊരു എഡിറ്ററിന്റെ സഹായം എനിക്ക് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞു.

താങ്കൾ മുമ്പും  പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ, ഒരു ആത്മകഥയെഴുതുന്നതിന്റെ സമ്മർദ്ദം എങ്ങനെയായിരുന്നു? ഇപ്പോൾ വിലയിരുത്തുമ്പോൾ ഇതെങ്ങനെയുണ്ടെന്ന് കരുതുന്നു?

ഞാൻ സംഘർഷത്തിലായിരുന്നു. വായനക്കാർക്ക് ആസ്വാദ്യകരമാക്കണമെന്റെ എഴുത്ത് എന്ന് ആഗ്രഹിച്ചിരുന്നു. ഒരു പുതിയ സംരംഭം എന്ന രീതിയിൽ ഞാനിതിനെ സമീപിച്ചില്ല. ഞാനൊരു ഷെഫാണെന്നോ, ടെലിവിഷനിലെ സ്ഥിരം സാന്നിദ്ധ്യമാണെന്നോ, ഒരു പ്രമുഖന്റെ ഭാര്യയായിരുന്നു എന്നോ അറിയാത്തവർ പോലും താൽപര്യപൂർവ്വം ഈ പുസ്തകം വായിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.പ്രശസ്തയായതുകൊണ്ട് ഞാൻ എഴുതുന്നതിനെ കുറിച്ച് ഒരു മുൻധാരണയുണ്ടാവും, അത് എനിക്ക് ദോഷകരവുമായിരിക്കും. പാശ്ചാത്യ രാജ്യത്ത് നിലനിൽക്കുവാൻ ശ്രമിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ആത്മാംശമാണിത്. ഇത് ആത്യന്തികമായി ഭക്ഷണം, കുടുംബം, ക്ഷമ എന്നിവയെയാണ് പ്രതിപാദിക്കുന്നത്.

പ്രശസ്തരായ ഒരു ദമ്പതികളുടെ കഥയായിരുന്നു ഇതെങ്കിൽ, ഇതിന്റെ സ്വീകാര്യത മറ്റൊന്ന് ആകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഞാൻ നിഷ്കളങ്കത അവകാശപ്പെടുന്നില്ല. ഞാൻ എന്താണോ, അതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. മുൻ ധാരണകൾ ഉചിതമല്ല. നന്നായി വന്നില്ലെങ്കിൽ വിമർശനങ്ങളിൽ ഞാൻ ക്രൂശിക്കപ്പെടും.. ഭാഗ്യം! അതൊന്നും ഉണ്ടായില്ല. സൽമാന്റെ പുസ്തകവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ല .. ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ എനിക്ക് ഈ പുസ്തകം ആവശ്യമായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം മറ്റൊരു മേഖലയിൽ അറിയപ്പെടുന്നതും നല്ലതാണ്. അടുത്ത ഒരു പത്ത് വർഷത്തിനകം എഴുത്തിന്റെ ലോകത്തിൽ എനിക്ക് എന്റെ ഇടം കണ്ടെത്തണം. എനിക്ക് എന്നോടു തന്നെ തെളിയിക്കണം - കാഴ്ചയ്ക്കപ്പുറം മറ്റൊരു പദ്മയുണ്ടെന്ന്. എന്റെ ആത്മവിശ്വാസമില്ലായ്മ യെ കുറിച്ച് ഞാൻ എഴുതി.. അത് എഴുതുവാൻ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു (ചിരിക്കുന്നു)padma novel


ഒരു മോഡൽ എന്ന നിലയിൽ നിങ്ങൾ വിജയമാണ്. ഈ ജോലി താങ്കൾ ആസ്വദിക്കുകയും ചെയ്യുന്നു - എന്നാൽ വൈരുദ്ധ്യമായ സമീപനമാണ് മോഡലിംഗിനോടു താങ്കൾക്കുള്ളത്.

മോഡലിംഗിൽ ഞാൽ യാദൃശ്ചികമായി എത്തിയതല്ല. അതെന്റെ മാതാപിതാക്കളിൽ നിന്നുമുള്ള ജനിതക സ്വാധീനമാകാം. മോഡലായി വിജയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.

ഇപ്പോൾ ഞാൻ 45 ലാണ്.. ജീവിക്കുവാൻ മാത്രം ഉള്ളത് ഭക്ഷിക്കുന്നു. ബിക്കിനിയിൽ എന്റെ ശരീരം കാണുന്നതെങ്ങനെയാണെന്ന് ഞാൻ നിരന്തരം ശ്രദ്ധിക്കും. പക്ഷെ, ഒരു നഴ്സായ, മാസ്റ്റേർസ് ബിരുദധാരിണിയായ എന്റെ അമ്മ അങ്ങനെയൊന്നും ആശങ്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാതെ തന്നെ അമ്മ അങ്ങനെയായിരുന്നു. വിവേകപൂർവ്വമായ നിലപാടുകൾ എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ മോഡലിംഗ് കരിയറിനെ ഞാൻ മാനിക്കുന്നു. അവിടെ ദു:സൂചനകൾ അവശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 22-ൽ നല്ലതായതെല്ലാം 45-ൽ മഹത്വരം ആകണമെന്നില്ലല്ലോ.

ആത്മകഥ താങ്കളുടെ യാഥാസ്ഥിതിക കുടുംബത്തിൽ സൃഷ്ടിച്ച പ്രതികരണങ്ങൾ എന്തെല്ലാമാണ്?

ഞാൻ ആ പ്രതികരണങ്ങളെ ഏറെ ഭയപ്പെട്ടിരുന്നു എന്നാണ് സത്യം. ധാരാളം കാര്യങ്ങൾ ഞാൻ ആത്മകഥയിൽ പറയുന്നുണ്ട്.. ഒരു ആത്മപരിശോധന എന്നു വേണമെങ്കിൽ പറയാം. എന്റെ ബന്ധുക്കളിൽ ഒരു പക്ഷെ ഏറ്റവും യാഥാസ്ഥിതിക മനോഭാവമുള്ള ഭാനു ആന്റിയ്ക്ക് ഞാൻ ഈ പുസ്തകം വായിക്കുവാൻ നൽകി. രണ്ടു ദിവസം കൊണ്ട് അവർ അതു വായിച്ചു തീർത്തു. വളരെ നന്നായി ചെയ്തു എന്നും, അത് വളരെ സാഹസികമായ പ്രവൃത്തിയായിരുന്നു എന്നുമാണ് ആന്റി പറഞ്ഞത്. ഇത്ര ചെറിയ കാര്യങ്ങളെ പോലും ഞാൻ എങ്ങനെ ഓർക്കുന്നു എന്നും ആന്റി അതിശയിച്ചു. ഈ അഭിനന്ദം എനിക്ക് മറ്റെന്തിലും സന്തോഷം നൽകി.

എന്നെക്കുറിച്ച് ആൻറായ്ക്ക് അറിയാത്തത് പലതും അതിലുണ്ടായിരുന്നു - ഒരു മോഡലായിട്ടുള്ള എന്റെ ദിനങ്ങൾ, കൂട്ടുകാരോട് മാത്രം പങ്കുവയ്ക്കാവുന്ന ചില അനുഭവങ്ങൾ.... അങ്ങനെ പലതും. അതൊക്കെ ഞാൻ എന്നും ബഹുമാനം നിറഞ്ഞ ഭയത്തോടെ കാണുന്നവർക്ക് മുമ്പിൽ തുറന്നു പറയുവാൻ അസാധാരണ ധൈര്യം വേണ്ടിവന്നു.

പാചക ലോകത്തിൽ താങ്കളുടെ അനുഭവങ്ങൾ വിവരണാതീതമാണ്... പക്ഷെ, ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ഏതാണ്?

അതാണ് എന്റെ രചനയുടെ ചേരുവകൾ. അങ്ങനെ, വ്യത്യസ്തമായതൊന്നും അല്ല, പ്രത്യേകിച്ച് ഇന്ത്യൻ അടുക്കളയിൽ - തൈരു സാദവും കിച്ചടിയും!

ന്യൂയോർക്കിലുള്ള ചില സുഹൃത്തുക്കൾ എന്നെ കളിയാക്കാറുണ്ട് - ഈശ്വരാ! തൈരു സാദവും കിച്ചടിയും നീ റെസിപ്പിയാക്കി വിൽക്കുമോ എന്ന്... എല്ലാ ഞായറാഴ്ചയും എന്റെ വീട്ടിൽ കിച്ചടിയുണ്ടാകും.

ആരാണ് താങ്കൾ? ഒരു എഴുത്തുകാരിയോ? ഒരു സുന്ദരിയോ? ഒരു പുരുഷനോ? അതോ ഭക്ഷണത്തെ പ്രണയിക്കുന്നവളോ?

ഞാൻ ഒരു അമ്മയാണ് !

Read More >>