എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ല്യാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കാരന്തൂര്‍...

എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

kanthapuram_2

സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ല്യാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കാരന്തൂര്‍ മര്‍കസില്‍ ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശന സമയത്ത് കുന്നമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സൗഹൃദസന്ദര്‍ശനം മാത്രമാണ് നടന്നതെന്നും കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്നും സന്ദര്‍ശന ശേഷം മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമോ മദ്യനയമോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണെ്ടന്നും പക്ഷേ ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്നും കാന്തപുരം പറഞ്ഞു.


കുന്നമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദിഖിനെ സഹായിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുമന്നാട്ടു വയ്ക്കുകയും അക്കാര്യം അനുകൂലമായി പരിഗണിക്കാമെന്ന് കാന്തപുരം ഉറപ്പുനല്‍കിയതായും വാര്‍ത്തകളുണ്ട്.

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഇടതു അനുകൂല നിലപാടു സ്വീകരിച്ചിരുന്ന എപി വിഭാഗം ഇത്തവണ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നത് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.