മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും

തിരുവനന്തപുരം: മെത്രാന്‍ കായല്‍ പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണെന്ന് രേഖകള്‍. മന്ത്രിസഭാ യോഗത്തിലെ കുറിപ്പുകളിലാണ്...

മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും

Oommen Chandy

തിരുവനന്തപുരം: മെത്രാന്‍ കായല്‍ പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണെന്ന് രേഖകള്‍. മന്ത്രിസഭാ യോഗത്തിലെ കുറിപ്പുകളിലാണ് ഉത്തരവിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണുമാണെന്ന് വ്യക്തമാകുന്നത്.

മെത്രാന്‍ കായല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ പാടില്ലെന്ന നിലപാടായിരുന്നു റവന്യൂ വകുപ്പിന്. റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്നാണ് പദ്ധതിക്ക് അനുമതി നല്‍കാന്‍ ചീഫ് സെക്രട്ടറി നിലപാടെടുത്തത്. ഇതു സംബന്ധിച്ച രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

മെത്രാന്‍ പദ്ധതി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിനെതിരാണെന്നും റവന്യൂ വകുപ്പ് അറിയിച്ചെങ്കിലും ഇത് തള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെത്രാന്‍കായല്‍, കടമക്കുടി നികത്തല്‍ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

Read More >>