സരിതയുടെ കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സരിതാ നായരുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടേതെന്ന പേരില്‍ ഇപ്പോള്‍ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്...

സരിതയുടെ കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തി: മുഖ്യമന്ത്രി

Oommen Chandy

തിരുവനന്തപുരം: സരിതാ നായരുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടേതെന്ന പേരില്‍ ഇപ്പോള്‍ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരിത നായരുടെ ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയമായി യുഡിഎഫിനെ തോല്‍പിക്കണമെന്ന് ആഗ്രഹിക്കുന്ന വന്‍ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സരിതയുടെ ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


യുഡിഎഫ് സര്‍ക്കാറിന്റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാന്‍ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സരിതയുടെ ആരോപണം. 2013 ജുലൈ 19 ന് പോലീസ് കസ്റ്റഡിയില്‍ വെച്ചെഴുതിയ കത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. മുന്‍ കേന്ദ്രമന്ത്രി ഒരു സംസ്ഥാന മന്ത്രിയുടെ വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും കത്തില്‍ പറയുന്നു.