നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിഎസിന് ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി...

നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിഎസിന് ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പ്

oommen-chandy

തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. നട്ടാല്‍കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് വിഎസ് രാഷ്ട്രീയ പ്രചരണം നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുകളും തനിക്കെതിരെ 31 കേസുകളും സുപ്രീംകോടതിയിലുണ്ടെന്നാണ് വിഎസിന്റെ ആരോപണം. കേസുകള്‍ ഏതൊക്കെയാണെന്ന് വിഎസ് ഉടനടി വ്യക്തമാക്കണം. ഒരൊറ്റ കേസുപോലുമില്ലാത്ത തനിക്കെതിരെ ഇത്തരത്തില്‍ നുണപ്രചരണം നടത്തുന്ന വിഎസ് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


തനിക്കെതിരെയുള്ള ഒരു കേസിന്റെയെങ്കിലും എഫ്‌ഐആര്‍ ഹാജരാക്കാന്‍ വിഎസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ ആരെങ്കിലും പരാതിയോ ഹര്‍ജിയോ നല്‍കിയാല്‍ അത് കേസാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മന്ത്രി മാണിക്കെതിരെയാണ് ഒരേയൊരു കേസുള്ളത്. ഈ കേസില്‍ വിജിലന്‍സ് അന്വേഷിച്ച് കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിജിലന്‍സ് കോടതിയുടെ പരിഗണനിയിലാണ്. സര്‍ക്കാരിനെതിരേയും യുഡിഎഫിനെതിരെയും മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നുണപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെ 136 കേസുകള്‍ ഉണ്ടെന്നും അതില്‍ 31 കേസുകള്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയാണെന്നും വി.എസ് പറഞ്ഞിരുന്നു.

Read More >>