ഉമ്മന്‍ചാണ്ടിയുടെ ഭൂമിദാനം ഒന്നൊന്നായി പുറത്ത്; എസ്എന്‍ഡിപിക്കും കിട്ടി സര്‍ക്കാര്‍ വക 25 ഏക്കര്‍

മുഖ്യമന്ത്രിയുടെ ഭൂമിദാനക്കഥകള്‍ക്ക് അവസാനമില്ല. കോട്ടയം തീക്കോയി വില്ലേജിലുള്ള 25 ഏക്കര്‍ ഭൂമി എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും പതിച്ചു...

ഉമ്മന്‍ചാണ്ടിയുടെ ഭൂമിദാനം ഒന്നൊന്നായി പുറത്ത്; എസ്എന്‍ഡിപിക്കും കിട്ടി സര്‍ക്കാര്‍ വക 25 ഏക്കര്‍

Oommen-Chandy

മുഖ്യമന്ത്രിയുടെ ഭൂമിദാനക്കഥകള്‍ക്ക് അവസാനമില്ല. കോട്ടയം തീക്കോയി വില്ലേജിലുള്ള 25 ഏക്കര്‍ ഭൂമി എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും പതിച്ചു നല്‍കിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിനും സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നതിനുമാണ് ഭൂമി ദാനം ചെയ്തിരിക്കുന്നത്‌.

10-06-2008, ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ അപേക്ഷയിന്‍മേലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതില്‍ എസ്എന്‍ ട്രസ്റ്റിന് സാംസ്‌കാരിക കേന്ദ്രം പണിയുവാന്‍ 10 ഏക്കറും എസ്എന്‍ഡിപി യോഗം മീനച്ചല്‍ താലൂക്ക് യൂണിറ്റിന് 15 ഏക്കര്‍ ഭൂമിയുമാണ് നല്‍കിയിരിക്കുന്നത്. മുരുകന്‍മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഭൂമിയാണു സര്‍ക്കാര്‍ സൗജന്യമായി പതിച്ചു നല്‍കിയത്.


സ.ഉ.(എസ്.എം)നം.346/2012/ആര്‍ഡി നമ്പരില്‍ 13-09-2012 ല്‍ ഇറങ്ങിയ ഉത്തരവ് പ്രകാരം 15 ഏക്കര്‍ ക്ഷേത്രസമുച്ചയം പണിയുന്നതിന് മീനച്ചല്‍ താലൂക്ക് യൂണിയനും ബാക്കി 10 ഏക്കര്‍ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം പണിയുന്നതിന് എസ്എന്‍ഡിപി യോഗത്തിനും പതിച്ചു നല്‍കാന്‍ ഉത്തരവകുകയായിരുന്നു. തുടര്‍ന്ന് 14-03-2012 ല്‍ സ.ഉ.(എംഎസ്)നം.107/2012/ആര്‍.ഡി നമ്പരായി ഇറങ്ങിയ ഉത്തരവില്‍ കോട്ടയം ജില്ലയിലെ തീക്കോയി വില്ലേജിലെ ശ്രീ. കെവി തോമസ്, ശ്രീ. ജയിംസ് തോമസ് ചക്കാലയ്ക്കല്‍ എന്നിവരില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത വസ്തുവില്‍ നിന്നാണ് 25 ഏക്കര്‍ എസ്എന്‍ഡിപി യോഗത്തിന് പതിച്ചു നല്‍കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.

മുരുകന്‍മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുരിശുമല, അള്ളാപ്പാറ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം ആരാധാനാലയങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യപ്രകാരം ഇവിടെ ക്ഷേത്ര സമുച്ചയം നിര്‍മിക്കുന്നതിനു 15 ഏക്കറും വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം പണിയുന്നതിന് 10 ഏക്കറും പതിച്ചു നല്‍കാനാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
01

02

03

04

Read More >>