സരിതയുടെ വിവാദ കത്ത്: മുഖ്യമന്ത്രി മാനനഷ്ട കേസ് നല്‍കി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുടെ വിവാദ കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്...

സരിതയുടെ വിവാദ കത്ത്: മുഖ്യമന്ത്രി മാനനഷ്ട കേസ് നല്‍കി

Oommen Chandy

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുടെ വിവാദ കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സരിതയുടെ ആരോപണത്തിനെതിരെ് മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയല്‍ ചെയ്തു.

അടുത്ത മാസം 28 ന് കേസ് വിചാരണയ്‌ക്കെടുക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സരിതയുടെ ആരോപണമെന്ന് മുഖ്യമന്ത്രി പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.


സരിതയും മാധ്യപ്രവര്‍ത്തകരുമടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. നാല് മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് സരിത തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

സരിതയ്ക്ക് പുറമേ. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ടിവി ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ്മ, സീനിയര്‍ എഡിറ്റര്‍ കെ രാജേന്ദ്രന്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

അതേസമയം, തനിക്കെതിരായ ഏത് ആരോപണവും നേരിടാന്‍ തയ്യാറാണെന്ന് സരിത വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ വീഡിയോ ഉള്‍പ്പെയുള്ള തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സരിത പറഞ്ഞു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയല്ല, മറിച്ച് ആരോപണങ്ങള്‍ പുറത്തുപറഞ്ഞതിനെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും സരിത പറഞ്ഞു.

Read More >>