വിഎസിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഉമ്മൻ ചാണ്ടി

എറണാകുളം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസുകളുണ്ടെന്ന ആരോപണം തിരുത്താന്‍  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരുത്താന്‍ തയ്യാറാകാത്ത സാ...

വിഎസിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഉമ്മൻ ചാണ്ടി

Oommen_Chandy_8

എറണാകുളം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസുകളുണ്ടെന്ന ആരോപണം തിരുത്താന്‍  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍  വിഎസിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വിഎസ് ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നു  ആവശ്യപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകളെ പറ്റി എന്താണ് പറയാനുള്ളത് എന്നും ചോദിച്ചു. തന്റെ പേരിലുള്ള കേസുകളുടെ എണ്ണം മാത്രമാണ് അദ്ദേഹം പറയുന്നത്, അല്ലാതെ അങ്ങനെ കേസുകള്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് ഇത് വരെ സാധിച്ചിട്ടില്ല. അതെ സമയം, സിപിഐ(എം) സ്ഥാനാര്‍ഥികളില്‍ പലരും കോടതി ശിക്ഷ അനുവധിച്ചവരോ കേസുകള്‍ നിലനില്‍ക്കുന്നവരോ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.


അടിസ്ഥാനമില്ലാതെ ആവർത്തിക്കുന്ന ആരോപണം തിരഞ്ഞെടുപ്പിൽ, തന്നെ മാത്രമല്ല മറ്റു 139 സ്ഥാനാർഥികളെയും ബാധിക്കുമെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ 136 കേസുകൾ സുപ്രീം കോടതിയിൽ ഉൾപ്പെടെ ഉണ്ടെന്നാണ് വിഎസ് ആരോപിച്ചത്. 136 പോയിട്ട് ഒരു കേസെങ്കിലും ഉണ്ടെങ്കിൽ വിഎസ് പറയണം. ഒരു കേസിന്റെയെങ്കിലും പ്രഥമ വിവര റിപ്പോർട്ട് വിഎസ് കൊണ്ടുവരണം. ആകെ എഫ്ഐആർ ഇട്ടത് കെ.എം.മാണിക്കെതിരെ ആണ്. ആ എഫ്ഐആർ റദ്ദാക്കാനുള്ള അപേക്ഷ കോടതിയിലാണ്. അതുപോലും കേസല്ലാതായി എന്നാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്

കണ്ണൂരിലെ ധർമടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മൻചാണ്ടി സർക്കാരിനെ വിഎസ് രൂക്ഷമായി വിമർശിച്ചത്. മന്ത്രിമാരും അവർക്കെതിരെയുള്ള കേസുകളുടെ എണ്ണവും പറഞ്ഞായിരുന്നു വിഎസിന്റെ പ്രസംഗം.

Read More >>