ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജഗോപാലും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം :മേയ് 16ന് കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കെ മുഖ്യമന്ത്രി...

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജഗോപാലും പത്രിക സമര്‍പ്പിച്ചു

oomen chandi

തിരുവനന്തപുരം :മേയ് 16ന് കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

ഉച്ചയ്ക്ക് 12മണിയോടുകൂടി പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയ ഉമ്മന്‍ചാണ്ടി ബിഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.തനിക്കെതിരെ കേസുകളൊന്നും ഇല്ലെന്ന് അദ്ദേഹം പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ ഒരവസരംകൂടി നല്‍കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പത്രികാസമര്‍പ്പണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല, നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ എന്നിവരും ഇന്ന് പത്രിക സമര്‍പ്പിച്ചു