മോഡിയും രാഹുലും വന്നത് ന്യായികരിച്ചു മുഖ്യമന്ത്രി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പരവൂർ സന്ദർശനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായികരിച്ചു. 109 പേര...

മോഡിയും രാഹുലും വന്നത് ന്യായികരിച്ചു മുഖ്യമന്ത്രി

oommen chandy copy

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പരവൂർ സന്ദർശനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായികരിച്ചു. 109 പേരുടെ മരണത്തിന് ഇടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്ന സ്ഥലം കാണാന്‍ പ്രധാന മന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും വന്ന നടപടിയെ വിമര്‍ശിച്ചു ഡിജിപി സെന്‍ കുമാര്‍ രംഗത്ത് എത്തിയതിന് തൊട്ടു പിന്നാലെയാണ് . മോദിയുടെയും രാഹുലിന്‍റെയും സന്ദർശനം ജനങ്ങൾക്ക് ആശ്വാസമായെന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.


ദേശീയ നേതാക്കളുടെ സന്ദർശനവും ഉപദേശവും കേരളത്തിന് ഗുണം ചെയ്തുവെന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി  ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ പൂർത്തിയാക്കിയിരുന്നുവെന്നും പറഞ്ഞു. നേരത്തെപോലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ഇടയില്‍ ദേശിയ നേതാക്കന്മാര്‍ക്ക് സുരക്ഷയോരുക്കാനും ഓടേണ്ടി വന്നുവെന്ന് ഡിജിപി ആരോപിച്ചിരുന്നു.

രാവിലെ ആറു മണിക്ക് ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു  വ്യക്തമാക്കിയ ഉമ്മൻചാണ്ടി ഡിജിപിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്യെന്നും പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും വിശദീകരിച്ചു.

വി.വി.ഐ.പി സുരക്ഷയെക്കുറിച്ചാണ് ഡി.ജി.പി പറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും പരവൂരില്‍ എത്തിയതില്‍ യാതൊരു അപാകതയുമില്ല. തിരക്കിട്ട രക്ഷാപ്രവര്‍ത്തനമാണ് പരവൂരില്‍ പൊലീസ് നടത്തിയത്. എന്നാല്‍, വിവിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രിയും കോൺഗ്രസ് ഉപാധ്യക്ഷനും സന്ദർശനം നടത്തുന്നതിനെ എതിർത്തിരുന്നുവെന്ന് ഡിജിപി ടിപി സെൻകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

Read More >>