"കംപ്യൂട്ടറിനെ ദുര്‍ഭൂതമാക്കിയവര്‍ ഫേസ്ബുക്കിലെത്തിയത് നന്നായി" വിഎസ്സിനെ കളിയാക്കി ഉമ്മന്‍ചാണ്ടിയുടെ എഫ്ബി പോസ്റ്റ്‌

തിരുവനന്തപുരം: യുവാക്കള്‍ക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുര്‍ഭൂതം എന്ന് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ച...

"കംപ്യൂട്ടറിനെ ദുര്‍ഭൂതമാക്കിയവര്‍ ഫേസ്ബുക്കിലെത്തിയത് നന്നായി" വിഎസ്സിനെ കളിയാക്കി ഉമ്മന്‍ചാണ്ടിയുടെ എഫ്ബി പോസ്റ്റ്‌

Oommen_Chandy_8

തിരുവനന്തപുരം: യുവാക്കള്‍ക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുര്‍ഭൂതം എന്ന് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ച വി.എസ് അച്യുതാനന്ദന് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ ദിവസം ഔദ്യോഗിക ഫേസ്ബുക്ക്പേജില്‍ ഇട്ട കത്തിലാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ ഒരു വിമര്‍ശനം നടത്തിയിരിക്കുന്നത്.


80 കളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സി.പി.എം നടത്തിയ അടിച്ചുപൊളിക്കല്‍ സമരം മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നത്.

"കേരളത്തിന്റെ 'വിരല്‍തുമ്പില്‍ സ്മാര്‍ട്ട് അച്യുതാനന്ദന്‍' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാര്‍ത്തകള്‍ കണ്ടു. പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ.." എന്ന് തുടങ്ങുന്ന കത്ത്  "എത്ര ലക്ഷം പേര്‍ക്കാണ് ഇക്കാലത്തിനുള്ളില്‍ ഐ.ടി. മേഖലയില്‍ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓര്‍ത്തുനോക്കണമെന്നും വസ്തുതകള്‍ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നുവെന്നും" പറഞ്ഞുകൊണ്ടാണ്  അവസാനിപ്പിക്കുന്നത്

Read More >>